Sunday , December 16 2018
Breaking News
TRheft

നോര്‍ത്ത് കോട്ടച്ചേരിയില്‍ വീടുകളില്‍ കവര്‍ച്ച; സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി

കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരിയില്‍ അഞ്ചുവീടുകളില്‍ കവര്‍ച്ചാശ്രമം. വീട്ടമ്മമാരുടെ സ്വര്‍ണ്ണാഭരണങ്ങളും മോഷണം പോയി.

വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്ക് സ്ത്രീകള്‍ മാത്രം താമസിക്കുന്ന തുളുച്ചേരിയിലെ തട്ടാംവളപ്പില്‍ ശാന്തയുടെ വീടിന്റെ പിറക്‌വശത്തെ ഗ്രില്‍സ് തകര്‍ത്ത് അടുക്കള വഴി അകത്ത് കടന്ന മോഷ്ടാവ് കിടന്നുറങ്ങുകയായിരുന്ന ശാന്തയുടെ കഴുത്തില്‍ നിന്നും രണ്ടര പവന്റെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു.
ഇതേ മോഷ്ടാവ് തന്നെ തൊട്ടടുത്ത് താമസിക്കുന്ന പുതിയോടന്‍ വീട്ടില്‍ കല്ല്യാണിയുടെ വീടിന്റെ മുന്‍വശത്തെ പൂട്ട് തകര്‍ത്ത് നാലരപവന്റെ മാല കവര്‍ച്ച ചെയ്യുകയായിരുന്നു. എലൈറ്റ് ഹോട്ടലിനു സമീപത്തെ ഓട്ടോറിക്ഷ യൂണിയന്‍ ജില്ലനേതാവ് സിഎച്ച് കുഞ്ഞമ്പുവിന്റെയും വലിയവീട്ടില്‍ ബാലാമണി, ശ്രീഹരി ഹോട്ടല്‍ ഉടമ ശ്രീധരന്‍ എന്നിവരുടെ വീടിന്റെ പിറക് വശത്തെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത നിലയിലാണ്. ഇവരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ്‌ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നോര്‍ത്ത് കോട്ടച്ചേരിയില്‍ അഞ്ചു വീടുകളില്‍ നടന്ന കവര്‍ച്ച സംഭവം തൊട്ടടുത്ത് താമസിക്കുന്ന വീട്ടുകാരിലും ഭീതിപരത്തിട്ടുണ്ട്.

RANDOM NEWS

K-M-Ahammed

കെ.എം. അഹ്മദ് അനുസ്മരണവും അവാര്‍ഡ് ദാനവും 17ന്

കാസര്‍കോട്: മാധ്യമ, സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന കെ.എം. അഹമ്മദിന്റെ എട്ടാം വിയോഗ വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയും കാസര്‍കോട് …