Wednesday , September 18 2019
Breaking News

കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് വിളക്കുകളും ചെമ്പ് പാത്രങ്ങളും കവര്‍ന്നു

Theftകുമ്പള: കുമ്പളയില്‍ ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് വിളക്കുകളും ചെമ്പ് പാത്രങ്ങളും കവര്‍ന്നു. കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ഗണപതി ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ക്ഷേത്രത്തിന്റെ പിറക് വശത്തെ വാതില്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. എട്ട് വിളക്കുകളും രണ്ട് ചെമ്പ് പാത്രങ്ങളുമാണ് മോഷണം പോയത്. ചൊവ്വാഴ്ച വൈകിട്ടാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. 40,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ബന്ധപ്പെട്ടവര്‍ പറയുന്നു. സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RANDOM NEWS

Madhyam

കാസര്‍കോട്ടേക്കയച്ച 36 കെയ്സ് മദ്യം കാണാതായി; അന്വേഷണത്തിനൊടുവില്‍ കണ്ണൂരില്‍ കണ്ടെത്തി

കാസര്‍കോട്: പാലക്കാട്ടുനിന്ന് കാസര്‍കോട്ടെ ബിവറേജസ് സംഭരണ ശാലയിലേക്കയച്ച 36 കെയ്സ് മദ്യം കാണാതായി. അന്വേഷണത്തിനൊടുവില്‍ കണ്ണൂരിലെ സംഭരണശാലയില്‍നിന്ന് ഇവ കണ്ടെടുത്തു. …