Tuesday , July 16 2019
Breaking News
Germman

ജര്‍മന്‍ ടൂറിസ്റ്റ് സംഘത്തെ ടെന്റ് ആക്രമിച്ച് കൊള്ളയടിച്ചു; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു

ഉപ്പള : കേരള സന്ദര്‍ശത്തിനെത്തിയ ജര്‍മന്‍ സംഘത്തെ ആക്രമിച്ച് 8000 രൂപയും മൊബൈല്‍ ഫോണും ക്രെഡിറ്റ് കാര്‍ഡുകളും കൊള്ളയടിച്ചു. മഞ്ചേശ്വരം ചെക്ക് പോസ്റ്റിനടുത്ത് ടെന്റ് കെട്ടി താമസിക്കുകയായിരുന്ന അരുണ്‍ ഡൊമിനിക്, ജാന്‍ ഡൊമിനിക്, അമേന്റ് വലസ്റ്റിന എന്നിവരാണ് കവര്‍ച്ചക്കിരയായത്. ജര്‍മനിയില്‍ നിന്നു കഴിഞ്ഞ ഓഗസ്റ്റില്‍ പുറപ്പെട്ട സംഘം വിവിധ രാജ്യങ്ങളില്‍ കറങ്ങിയ ശേഷം ജനുവരിയില്‍ ഡല്‍ഹിയിലെത്തി.

അവിടെ നിന്നു വിവിധ സംസ്ഥാനങ്ങളിലെ സഞ്ചാരത്തിനു ശേഷം വാനില്‍ കേരളത്തിലേക്കു വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കേരള ചെക്ക് പോസ്റ്റിനായി സര്‍ക്കാര്‍ എറ്റെടുത്ത സ്ഥലത്ത് ടെന്റ് കെട്ടി രാത്രി താമസിക്കവെ പുലര്‍ച്ചെ ബൈക്കിലെത്തിയ അഞ്ചംഗ സംഘം അരുണ്‍ ഡൊമിനിക്കിനെ ആക്രമിക്കുകയും ബാഗിലുണ്ടായിരുന്ന പണവും കാര്‍ഡുകളും കവരുകയുമായിരുന്നു. അക്രമികള്‍ സ്ഥലംവിട്ട ശേഷം ജര്‍മന്‍ സംഘം സമീപത്തെ പെട്രോള്‍ ബങ്കില്‍ അഭയം പ്രാപിച്ചു. പിന്നീടു മഞ്ചേശ്വരം പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.

എഎസ്പി ഡി.ശില്‍പയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പണവും ക്രെഡിറ്റ് കാര്‍ഡും ഉള്‍പ്പെടെ നഷ്ടമായതിനെ തുടര്‍ന്ന് ഇപ്പോള്‍ സംഘത്തിനു താമസച്ചിലവും ഭക്ഷണവും നല്‍കുന്നതു പൊലീസാണ്.

RANDOM NEWS

accident

കണ്ണൂരില്‍ കാറും ബസും കൂട്ടിയിടിച്ച് 3 കാസര്‍കോട് സ്വദേശികളടക്കം നാലുപേര്‍ക്ക് പരിക്ക്

കണ്ണൂര്‍ : ചാല നടാല്‍ ബൈപ്പാസില്‍ മിംസ് ആശുപത്രിക്ക് സമീപം കാറും കെ എസ് ആര്‍ ടി സി ബസും …