Wednesday , March 20 2019
Breaking News
Theft

ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നു

നീലേശ്വരം: ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നു. പുതുക്കൈ കുറത്തികുന്നിലെ ശാന്തയു(65)ടെ കഴുത്തില്‍ നിന്നുമാണ് 3 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല കവര്‍ച്ചക്കാര്‍ പൊട്ടിച്ചെടുത്തത്. വ്യാഴാഴ്ച വൈകീട്ട് നരിക്കാട്ട് പുള്ളിക്കരിങ്കാളി ക്ഷേത്രത്തിന് സമീപത്തെ മകളുടെ വീട്ടിലേക്ക് വയല്‍ റോഡിലൂടെ നടന്നു പോകുമ്പോഴാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം ശാന്തയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത് കടന്ന് കളഞ്ഞത്. ശാന്തയുടെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തുമ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു. ശാന്തയുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

RANDOM NEWS

Arrest

ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് അറസ്റ്റില്‍

കാസര്‍കോട്: ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച പന്ത്രണ്ടര ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്‍നാസറിനെയാണ് തിരുവനന്തപുരത്ത് …