Thursday , May 24 2018
Breaking News
Theif

ഹൊസങ്കടിയില്‍ മൂന്ന് വീടുകള്‍ കുത്തിത്തുറന്ന് 35 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

ഹൊസങ്കടി: ഹൊസങ്കടിയില്‍ മൂന്ന് വീടുകള്‍ കുത്തിത്തുറന്ന് 35 പവന്‍ സ്വര്‍ണാഭരണങ്ങളും 40,000 രൂപയും കവര്‍ന്നു. രണ്ട് വീടുകളിലെ സി.സി.ടി.വി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌കുകള്‍ കൊണ്ടുപോയി. ഒരു വീട്ടിലെ വളര്‍ത്തുനായയെ മയക്കിക്കിടത്തിയ ശേഷമാണ് കവര്‍ച്ച നടത്തിയത്. ഹൊസങ്കടി മജബയലിലെ ശൈലേഷ്, ഗള്‍ഫുകാരന്‍ മുഹമ്മദ് ഹനീഫ, പഴയ ഇന്‍സൈഡ് സിനിമാ ടാക്കീസിന് സമീപത്തെ ഗള്‍ഫുകാരന്‍ ജമാല്‍ എന്നിവരുടെ വീടുകളിലാണ് കവര്‍ച്ച നടന്നത്.
ശൈലേഷിന്റെ വീട്ടിലെ വളര്‍ത്തുനായയെ മയക്കി കിടത്തിയ ശേഷമാണ് കവര്‍ച്ച. കോഴിയിറച്ചിയില്‍ മയക്കുമരുന്ന് നല്‍കിയാണ് നായയെ മയക്കി കിടത്തിയതെന്ന് കരുതുന്നു. പട്ടിക്കൂടിന് സമീപത്തായി കോഴിയിറച്ചിയുടെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നുണ്ട്. ശൈലേഷിന്റെ വീട്ടില്‍ നിന്ന് 19 പവന്‍ സ്വര്‍ണാഭരണവും 40,000 രൂപയുമാണ് കവര്‍ന്നത്.

RANDOM NEWS

Court

മൂന്നുവയസുകാരനെ ചിരവകൊണ്ട് അടിച്ചുകൊലപ്പെടുത്തിയ കേസില്‍ പിതാവ് കുറ്റക്കാരന്‍

കാസര്‍കോട് : മദ്യലഹരിയിലെത്തി മൂന്നുവയസുകാരനെ ചിരവ കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവ് കുറ്റക്കാരനന്ന് കോടതി കണ്ടെത്തി. പാണത്തൂര്‍ മൈലാട്ടി …