Thursday , September 19 2019
Breaking News
Thushar

ഇനി ഒത്തുതീര്‍പ്പിനില്ല; നിയമനടപടികളുമായി മുന്നോട്ടുപോകും: തുഷാര്‍ വെള്ളാപ്പള്ളി

ദുബൈ : ചെക്ക് കേസില്‍ കോടതിക്കു പുറത്ത് ഇനി ഒത്തുതീര്‍പ്പിനു ശ്രമിക്കില്ലെന്നു ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നിയമ നടപടികളുമായി മുന്നോട്ടുപോകും. നാട്ടില്‍ കേസ് കൊടുക്കുന്നത് പരിഗണിക്കും. തന്റെ ഭാഗം ശരിവയ്ക്കുന്നതാണ് ള്ളി. നിയമ നടപടികളുമായി മുന്നോട്ടുപോകും. നാട്ടില്‍ കേസ് കൊടുക്കുന്നത് പരിഗണിക്കും. തന്റെ ഭാഗം ശരിവയ്ക്കുന്നതാണ് നാസിലിന്റെ ശ്ബദസന്ദേശം. കേസിനെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമം ദുഃഖകരമാണെന്നും തുഷാര്‍ പറഞ്ഞു.

അതേസമയം തുഷാറിനെതിരെ നാസില്‍ അബ്ദുല്ല നല്‍കിയ സിവില്‍ കേസിലെ യാത്രാവിലക്ക് ആവശ്യം ദുബൈ കോടതി തള്ളി. തിങ്കളാഴ്ച രാവിലെയാണ് നാസില്‍ അബ്ദുല്ല തുഷാറിന് എതിരെ സിവില്‍ കേസ് ഫയല്‍ ചെയ്തത്. യാത്രാവിലക്കുള്ളതായി തുഷാര്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ അജ്മാന്‍ കോടതി പുറപ്പെടുവിച്ച ക്രിമിനല്‍ കേസ് നിലവില്‍ ഉണ്ട്.
മാധ്യമങ്ങള്‍ക്ക് ലഭിച്ച തന്റെ ശബ്ദ സന്ദേശങ്ങളുടെ രേഖകള്‍ ഒത്തുതീര്‍പ്പു ശ്രമങ്ങളില്‍ തുഷാര്‍ അനുകൂലമാകും വിധം ഉപയോഗപ്പെടുത്തുമെന്ന് കരുതുന്നതായി നാസില്‍ അബ്ദുല്ല പറഞ്ഞിരുന്നു. കേസില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി തുഷാറും കൂട്ടരും പരമാവധി ശ്രമം നടത്തുന്നു. വിവാദമെന്തായാലും തനിക്ക് പണം നല്‍കാനുണ്ട് എന്നകാര്യത്തില്‍ സംശയമില്ല.

സംഖ്യ എത്രയാണെന്ന കാര്യത്തിലേ ഇരുകൂട്ടരും പറയുന്നതില്‍ വ്യത്യാസമുള്ളു. പണം തരാതെ ഇവിടെ നിന്ന് അവര്‍ പോയി എന്ന കാര്യത്തിലും അതുകാരണം ഞാന്‍ ബുദ്ധിമുട്ടി എന്നതും തര്‍ക്കമുള്ള കാര്യമല്ല. എന്നിട്ടും അത് തരാതിരിക്കാനും കുറയ്ക്കാനുമുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും നാസില്‍ പറഞ്ഞു

RANDOM NEWS

kUNHALIKUTY

ഇബ്രാഹിംകുഞ്ഞിന് യുഡിഎഫിന്റെ പൂര്‍ണപിന്തുണയെന്ന് പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് പങ്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. …