Wednesday , October 17 2018
Breaking News
TRain

തീവണ്ടി കടന്നുപോകവെ പാളത്തില്‍ വിള്ളല്‍; ഒഴിവായത് വന്‍ ദുരന്തം; പോലീസ് അന്വേഷണം ആരംഭിച്ചു

കാഞ്ഞങ്ങാട്: ട്രെയിന്‍ കടന്നുപോകുന്നതിനിടെ പാളത്തില്‍ നിന്നു ഒരടിയോളം ഭാഗം ഊരിത്തെറിച്ചു. ഒഴിവായത് വന്‍ ട്രെയിന്‍ അപകടം. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ കാഞ്ഞങ്ങാടിനും പള്ളിക്കരയ്ക്കും ഇടയില്‍ മാണിക്കോത്താണ് സംഭവം. രാംനഗര്‍ തിരുനെല്‍വേലി എക്‌സ്പ്രസ് കടന്നുപോകുന്നതിനിടയില്‍ പാളത്തിന്റെ ഒരു ഭാഗം വന്‍ ശബ്ദത്തോടെ പൊട്ടുകയായിരുന്നു. ഈ സമയത്ത് എഞ്ചിനും മൂന്നു ബോഗികളും മാത്രമേ പൊട്ടിയ ഭാഗത്തു കൂടി കടന്നുപോയിരുന്നുള്ളൂ. ഭാഗ്യത്തിനു പിന്നാലെ യുള്ള ബോഗികളൊന്നും അപകടത്തില്‍പ്പെട്ടില്ല.അപകടത്തെ തുടര്‍ന്ന് മംഗ്‌ളൂരു – ചെന്നൈ എഗ്‌മോര്‍, മംഗ്‌ളൂരു – തിരുവനന്തപുരം ഏറനാട്, ട്രെയിനുകള്‍ കാസര്‍കോട്ട് നിര്‍ത്തിയിട്ടു. കോയമ്പത്തൂര്‍ എക്‌സ്പ്രസ് കുമ്പളയിലും നിര്‍ത്തിയിട്ടു. ഹാപ്പി എക്‌സ്പ്രസ് കാഞ്ഞങ്ങാട്ടും നിര്‍ത്തിയിട്ടു. പിന്നീട് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി ട്രാക്കിലെ തകരാര്‍ താല്‍ക്കാലികമായി പരിഹരിച്ച ശേഷമാണ് ട്രെയിനുകള്‍ ഓട്ടം തുടര്‍ന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

RANDOM NEWS

BJP-District-General-Secretary-Advt.-K-Sreekanth

ശബരിമല ആചാര സംരക്ഷണം: കള്ളക്കേസെടുത്ത പോലീസ് നടപടി അംഗീകരിക്കില്ല; ശ്രീകാന്ത്

ഉദുമ: ശബരിമലയിലെ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി കീഴൂരില്‍ നിന്ന് തൃക്കണ്ണാട്ടേക്ക് നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കള്ളക്കേസ് എടുത്ത പോലീസ് നടപടി …