Wednesday , December 19 2018
Breaking News
Train

തീവണ്ടിയില്‍ നിന്നും വീണ് പെണ്‍കുട്ടിക്ക് ഗുരുതരം

കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടയില്‍ വീണു പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രാ പ്രദേശ് സ്വദേശിനിയായ നബീസ (13)യാണ് മംഗ്ലൂരുവിലെ ആശുപത്രിയിലായത്. ശനിയാഴ്ച രാവിലെ 9.30 മണിയോടെ തളങ്കരയിലാണ് പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നു തെറിച്ചു വീണു പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗ്ളൂരുവിലേക്കു മാറ്റി.

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …