Friday , July 20 2018
Breaking News
Death

മൊഗ്രാലില്‍ സഹോദരങ്ങളെ തീവണ്ടി ഇടിച്ചുതെറിപ്പിച്ചു.; മൂന്നരവയസുകാരന്‍ മരിച്ചു ; 5 വയസുകാരന് ഗുരുതരം

മൊഗ്രാല്‍ : മാതാവിനെ അന്വേഷിച്ച് റെയില്‍വേ ട്രാക്കിലേക്ക് കയറിയ സഹോദരങ്ങളെ തീവണ്ടി ഇടിച്ചു തെറിപ്പിച്ചു. ഇതില്‍ മൂന്നരവയസുകാരന്‍ തല്‍ക്ഷണം മരണപ്പെട്ടു, അഞ്ചുവയസുകാരനെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മൊഗ്രാല്‍ കൊപ്പളത്താണ് സംഭവം. റെയില്‍വേ ട്രാക്കിനു സമീപം താമസിക്കുന്ന സിദ്ദിഖ് -ആയിഷ ദമ്പതികളുടെ മകന്‍ ബിലാല്‍ (മൂന്നര) ആണ് മരിച്ചത്. സഹോദരന്‍ ഇസ്മായിലിനെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാവിനെ അന്വേഷിച്ചിറങ്ങിയ സഹോദരങ്ങളെ മംഗ്‌ളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന തീവണ്ടി ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാടട്ുകാരാണ് പരിക്കേറ്റ ഇസ്മയിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

RANDOM NEWS

ABVP-1

എബിവിപി മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം

കാസര്‍കോട്: എബിവിപി കാസര്‍കോട് കളക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പോലുള്ള ഭീകരവാദ …