Wednesday , September 19 2018
Breaking News
Death

സഹോദരന്റെ വിരല്‍ത്തുമ്പുപിടിച്ച് ബിലാല്‍ നടന്നുകയറിയത് മരണത്തിലേക്ക്

കുമ്പള: സഹോദരന്‍ ഇസ്മായിലിന്റെ വിരല്‍ത്തുമ്പുപിടിച്ച് ബിലാല്‍ നടന്നുകയറിയത് മരണത്തിലേക്ക്. തൊട്ടടുത്തുള്ള തറവാട് വീട്ടിലേക്ക് വെള്ളമെടുക്കാന്‍പോയ മാതാവിനെ തേടിയിറങ്ങിയതായിരുന്നു ഇസ്മയിലും ബിലാലും. മരണം ഇരച്ചുപായുന്ന തീവണ്ടിയുടെ രൂപത്തിലെത്തുമെന്ന് കുരുന്നുകള്‍ കരുതിയതേയില്ല.

മേല്‍പ്പറമ്പ് സ്വദേശിയായ സിദ്ദിഖിന്റെയും മൊഗ്രാല്‍ ഒളച്ചാലിലെ ആയിഷയുടെയും നാലുമക്കളില്‍ ഏറ്റവും ഇളയകുട്ടിയാണ് ബിലാല്‍. ഇസ്മയില്‍ മുന്നാമത്തേതും. ആയിഷ വെള്ളമെടുക്കാന്‍ പോകുമ്പോള്‍ ബിലാലും ഇസ്മയിലും മറ്റു കുട്ടികളോടൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നുണ്ടായിരുന്നു. ഇവര്‍ താമസിക്കുന്ന വാടകവീടും റെയില്‍പ്പാതയും
തമ്മില്‍ 20 മീറ്റര്‍ അകലംമാത്രമേയുള്ളൂ..

RANDOM NEWS

Collector-General-Hospital

ജില്ലാ കലക്ടര്‍ ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തി

കാസര്‍കോട്: ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു. ആശുപത്രിയിലെ പ്രശ്നങ്ങളും പരാതികളും എന്തൊക്കെയാണെന്നു നേരിട്ടറിയാനായിരുന്നു …