Saturday , August 8 2020
Breaking News

അയ്യപ്പ ഭക്തന്‍ തീവണ്ടിക്കു മുന്നില്‍ ചാടി ജീവനൊടുക്കി

കാസര്‍കോട് : അയ്യപ്പ ഭക്തന്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കി. മഞ്ചേശ്വരം കണ്വതീര്‍ത്ഥയിലെ പരേതനായ മാരപ്പ – പുഷ്പ ദമ്പതികളുടെ മകന്‍ പ്രജുല്‍ (25) ആണ് മരിച്ചത്. തീര്‍ത്ഥേശ്വര റെയില്‍വേ ട്രാക്കിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗ്‌ളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്കുള്ള തീവണ്ടിക്കു മുന്നില്‍ ചാടുകയായിരുന്നുവെന്നു കരുതുന്നു.

ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി ഗവ.ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പ്രകാശ് ഏക സഹോദരനാണ്.

RANDOM NEWS

സംസ്ഥാനത്ത് 1251 പേര്‍ക്ക് കോവിഡ് : കാസര്‍കോട്ട് 168

തിരുവനന്തപുരം : സംസ്ഥാനത്ത് വെള്ളിയാഴ്ച 1251 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ …