Sunday , March 24 2019
Breaking News
Train

പരീക്ഷ എഴുതാന്‍ പോയ ഭര്‍തൃമതി മംഗ്‌ളൂരുവില്‍ തീവണ്ടി തട്ടി മരിച്ചു

ഉദുമ : പരീക്ഷ എഴുതാന്‍ മംഗ്‌ളൂരുവില്‍ പോയ ഭര്‍തൃമതി തീവണ്ടി തട്ടി മരിച്ചു. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് സമീപത്തെ ഇസഹാഖിന്റെ ഭാര്യയും കങ്കനാടിയിലെ മുഹമ്മദ്കുഞ്ഞിയുടെയും ഖദീജ ബാനുവിന്റെയും മകളുമായ തഹസും (23) ആണ് മരിച്ചത്.

മംഗളൂരു ദേര്‍ളക്കട്ട എ.ബി. ഷെട്ടി ഫാര്‍മസി കോളജിലെ ബിഫാം വിദ്യാര്‍ത്ഥിനിയാണ്. ബുധനാഴ്ച രാവിലെ പരീക്ഷ എഴുതാനായി വീട്ടില്‍ നിന്നും കോളജിലേക്ക് പോകുന്നതിനിടയില്‍ തൊക്കോട് റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകന്‍: സൗഭാന്‍ (രണ്ട് വയസ്)

RANDOM NEWS

------

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു

കുമ്പള : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു. കുമ്പള – ബദിയഡുക്ക റോഡിലെ പെട്രോള്‍ പമ്പിനു സമീപത്തെ അബ്ദുല്‍ബഷീറിന്റെ മകള്‍ …