Monday , February 18 2019
Breaking News
Train

വണ്ടികള്‍ ഓട്ടം തുടങ്ങി പാസഞ്ചറുകള്‍ക്കു പുറമെ എക്‌സ്പ്രസുകളും നേത്രാവതി ഓടുന്നത് ആര്‍ക്കുമറിയില്ല

കാസര്‍കോട്: നാലുദിവസമായി പാസഞ്ചറുകള്‍ മാത്രം ഓടിയ മംഗളൂരു-കോഴിക്കോട് പാതയിലൂടെ എക്‌സ്പ്രസുകളും ഓടിത്തുടങ്ങി. ചെന്നൈ, കോയമ്പത്തൂര്‍ ഭാഗത്തേക്കാണ് മംഗളൂരുവില്‍നിന്ന് വണ്ടി ഓടുന്നത്. ഇന്റര്‍സിറ്റി, മെയില്‍, വെസ്റ്റ്കോസ്റ്റ് തുടങ്ങിയവ ഞായറാഴ്ച ഓടി. മറ്റു വണ്ടികള്‍ ഓടുന്നതുവരെ പ്രത്യേക പാസഞ്ചറുകള്‍ ഓടിക്കാനാണ് റെയില്‍വേയുടെ തീരുമാനം. തിങ്കളാഴ്ച മുതല്‍ ജീവനക്കാരടക്കമുള്ളവര്‍ യാത്രചെയ്യുമെന്നതിനാല്‍ പകല്‍വണ്ടികള്‍ ഓടിയില്ലെങ്കില്‍ യാത്ര ദുരിതമാകും

ഞായറാഴ്ച ഇന്റര്‍സിറ്റി എക്‌സ്പ്രസ് കോയമ്പത്തൂരേക്ക് ഓടി. ഉച്ചയ്ക്ക് 12.15-ന് പ്രത്യേക പാസഞ്ചറായി കോഴിക്കോട്ടുവരെ എത്തിയ വണ്ടി കോഴിക്കോട്ടുനിന്ന് കോയമ്പമ്പത്തൂരേക്ക് ഓടി. ഉച്ചയ്ക്ക് 12.15-ന് പ്രത്യേക പാസഞ്ചറായി കോഴിക്കോട്ടുവരെ എത്തിയ വണ്ടി കോഴിക്കോട്ടുനിന്ന് കോയമ്പത്തൂരേക്ക് ഇന്റര്‍സിറ്റിയായി ഓടി.മംഗളൂരു-ചെന്നൈ മെയില്‍ ഉച്ചയ്ക്ക് 1.25-നുതന്നെ പുറപ്പെട്ടു. ചെന്നൈയിലേക്കുള്ള വെസ്റ്റ്കോസ്റ്റ് എക്‌സ്പ്രസ് രാത്രി 10.20-ന് പതിവുപോലെ പുറപ്പെട്ടു. കോഴിക്കോട്ടുനിന്ന് മെയിലടക്കമുള്ള വണ്ടികളും മംഗളൂരുവിലേക്കെത്തി. റെയില്‍വേ പ്രത്യേക പാസഞ്ചറുകളും ഞായറാഴ്ച ഓടിച്ചു. ഇരുഭാഗത്തേക്കുമായി ഓടിയ ആറു പ്രത്യേക പാസഞ്ചറുകളുള്‍പ്പെടെ ഒന്‍പത് വണ്ടികള്‍ ഓടി..

വണ്ടിയില്ലാതെ രാത്രി ദുരിതം

പകല്‍ പാസഞ്ചറുകള്‍ ഓടിയെങ്കിലും മംഗളൂരുവില്‍നിന്ന് വൈകീട്ട് അഞ്ചുമണി മുതല്‍ രാത്രി 10 വരെ ഒരു വണ്ടിയും ഓടിയില്ല. ഞായറാഴ്ച വൈകീട്ട് നാലരയ്ക്കുള്ള മംഗളൂരു-കണ്ണൂര്‍ പാസഞ്ചര്‍ വിട്ടതിനുശേഷം അഞ്ചു മണിക്കൂറോളം വണ്ടിയില്ലാത്തത് ദുരിതമായി. മംഗളൂരു ആസ്പത്രിയുമായി ബന്ധപ്പെട്ട് പോയ ഉത്തരമലബാറിലെ നൂറുകണക്കിനാളുകളാണ്
കുടുങ്ങിയത്. രണ്ടു ദിവസം കണ്ണൂര്‍ പാസഞ്ചര്‍ അരമണിക്കൂര്‍ വൈകിച്ചാണ് മംഗളൂരുവില്‍നിന്ന് പുറപ്പെട്ടത്. ഇത് ഹ്രസ്വദൂരയാത്രികര്‍ക്ക് ഗുണമായി. എന്നാല്‍ ഞായറാഴ്ച തിരക്കുണ്ടാവില്ലെന്ന കാരണത്താല്‍ പാസഞ്ചര്‍ നാലരയ്ക്കുതന്നെ പുറപ്പെടുകയായിരുന്നു. അഞ്ചു മണിക്കൂറിനു ശേഷം ഓടിയ വെസ്റ്റ്കോസ്റ്റ് മാത്രമാണ് പിന്നീട് ആശ്രയമായമായത്.

RANDOM NEWS

Murder

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മരണം: തലയിലും കഴുത്തിലും ആഴത്തിലേറ്റ വെട്ട്;കാലുകളില്‍ പത്തിലധികം മുറിവുകള്‍;ആക്രമിക്കാനുപയോഗിച്ചത് വാള്‍

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കൃപേഷിന്റേയും ശരത്‌ലാലിന്റേയും രാഷ്ട്രീയ കൊലപാതമാണെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണ …