Thursday , November 14 2019
Breaking News

ചെര്‍ക്കള കല്ലടുക്ക പാതയില്‍ മരം വീണ് ഗതാഗതം മുടങ്ങി

Treeചെക്കള: ചെര്‍ക്കളകല്ലടുക്ക അന്തസ്സംസ്ഥാന പാതയില്‍ മരം വീണ് ഒന്നരമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. ബദിയടുക്ക കരിമ്പിലയിലാണ് കൂറ്റന്‍ അക്കേഷ്യമരം റോഡില്‍ വീണത്.ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മരം വീണത്. കാസര്‍കോട്ടുനിന്ന് എത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് മരം വെട്ടിമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

പാതയുടെ നവീകരണം നടക്കുന്നതിന്റെ ഭാഗമായി വളവുകള്‍ ഒഴിവാക്കുന്നതിനും വീതികൂട്ടുന്നതുമായി പലയിടങ്ങളിലും കുന്നിടിച്ചിരുന്നു. കൂറ്റന്‍ മരങ്ങളുടെ വേരുകള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ പലയിടങ്ങളിലും ഇടിച്ചുതാഴ്ത്തിയിട്ടുണ്ട്. ഉക്കിനടുക്ക മുതല്‍ നെക്രാജെ വരെയുള്ള ഭാഗത്ത് ഇത്തരം മരങ്ങള്‍ വാഹനങ്ങള്‍ക്ക് ഭീഷണിയാണ്. .

RANDOM NEWS

ജില്ലയില്‍ കനത്ത സുരക്ഷ; സാമൂഹ്യ മാധ്യമങ്ങള്‍ നീരീക്ഷണത്തില്‍

കാസര്‍കോട് : ശബരിമല വിധിയുടെ പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി വ്യാഴാഴ്ച വിധി (നവംബര്‍ 14) പറയുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ …