ഉദുമ: തലവേദനയെ തുടര്‍ന്ന് ഉദുമയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥി മരിച്ചത് തലയില്‍ ട്യൂമര്‍ ബാധിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പനയാല്‍ കുന്നൂച്ചിയിലെ സുനില്‍ കുമാര്‍ സരോജിനി ദമ്പതികളുടെ മകനും കാഞ്ഞങ്ങാട് സ്കോളര്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ സുധിന്‍(18) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി തലവേദനയെ തുടര്‍ന്ന് സുധിനെ ഉദുമയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. ആസ്പത്രിയില്‍ വെച്ച് കുത്തിവെപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഛര്‍ദി ഉണ്ടാവുകയും തുടര്‍ന്ന് അവശ നിലയിലാവുകയും ചെയ്തതായി വീട്ടുകാര്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഞായറാഴ്ച നടത്തിയ വിദ്ഗധ പോസ്റ്റുമോര്‍ട്ടത്തിലാണ് തലയില്‍ ട്യൂമറാണ് മരണകാരണമെന്ന് കണ്ടെത്തിയത്. റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പോലീസ് സര്ജന് ബേക്കല്‍ പോലീസിനു കൈമാറിയിട്ടുണ്ട്.
സഹോദരങ്ങള്‍: സുബിന്, സുജിന്‍.