Monday , June 25 2018
Breaking News
jci

മാന്ദ്യകാലത്തും പിടിച്ചു നില്‍ക്കാനുള്ള പാഠങ്ങളുമായി ജെ.സി.ഐ. കാസര്‍കോടിന്റെ ‘ടേണിംഗ് പോയിന്റ്’

ബേക്കല്‍: മാറുന്ന കാലത്തിനനുസരിച്ച് ബിസിനസ് മുന്നോട്ട് കൊണ്ടു പോകാനും പ്രതിസന്ധികള്‍ നേരിടാനും പുതുപാഠങ്ങള്‍ പകര്‍ന്ന് ജെ.സി.ഐ കാസര്‍കോടിന്റെ ‘ടേണിംഗ് പോയിന്റ്’ പരിശീലനം നടന്നു.

ബേക്കല്‍ ലളിത് റിസോര്‍ട്ടില്‍ നടന്ന ഏകദിന ബിസിനസ് പരിശീലനം ജെ.സി.ഐ മേഖലാ പ്രസിഡണ്ട് കെ.വി സുധീഷ് ഉദ്ഘാടനം ചെയ്തു.
ജെ.സി.ഐ. കാസര്‍കോട് പ്രസിഡണ്ട് കെ.വി അഭിലാഷ് അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര പരിശീലകനും മോട്ടിവേഷനല്‍ പ്രഭാഷകനുമായ ജി. ബാലചന്ദ്രനാണ് ക്ലാസ് കൈകാര്യം ചെയ്തത്. മേഖലാ വൈസ് പ്രസിഡണ്ട് കെ.ബി അബ്ദുല്‍ മജീദ്, പ്രോഗ്രാം ഡയറക്ടര്‍ റംസാദ് അബ്ദുല്ല, സെക്രട്ടറി എന്‍.എ ആസിഫ്, മുന്‍ സെക്രട്ടറി സി.കെ അജിത് കുമാര്‍ സംസാരിച്ചു. ജില്ലയിലെ പ്രമുഖരായ 57ഓളം ബിസിനസുകാരും 48 ജേസി അംഗങ്ങളും പങ്കെടുത്തു.

RANDOM NEWS

Ration

പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ: രേഖകള്‍ തയാറാക്കുന്നതിനായി നെട്ടോട്ടം തുടങ്ങി

കാസര്‍കോട്: റേഷന്‍ കാര്‍ഡ് സംബന്ധമായ കാര്യങ്ങള്‍ക്ക് അപേക്ഷകള്‍ സ്വീകരിക്കുമെന്ന അറിയിപ്പു വന്നതോടെ കാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള രേഖകള്‍ തയാറാക്കുന്നതിനായി നെട്ടോട്ടം തുടങ്ങി. …