Sunday , November 18 2018
Breaking News
KMCC

യു എ ഇ പതാകദിനം. ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.

ദുബായ് :മനുഷ്യന് സഹജീവികളോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവുംവലിയ നന്‍മകളിലൊന്ന് രക്തദാനമാണെന്നും ജന്മനാട് പോലെ തുല്യതയാര്‍ന്ന പോറ്റുനാടിന്റെ വിശേഷദിനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ഇത്തരം ഉദാത്തസേവനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ കാസര്‍കോട് മണ്ഡലം കെ.എം.സി.സിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും ദുബായ് കെ.എം.സി.സി പ്രസിഡന്റ് അന്‍വര്‍ നഹ അഭിപ്രായപ്പെട്ടു.യു.എ.ഇയുടെ 47മത് പതാക ദിനത്തോടനുബന്ധിച്ച് ദുബായ് കെ.എം.സി.സി കാസര്‍ക്കോട് മണ്ഡലം കമ്മിറ്റി ദുബായ് ആരോഗ്യ വകുപ്പുമായി സഹകരിച്ച് അല്‍ബറഹ കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച രക്തദാന ക്യാംപ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ജനതയെപോലെ അന്നം തേടി വന്നവരെയും അതിഥികളായി കരുതുന്ന യു.എ.ഇ ഭരണാധികാരികളും യു.എ.ഇ ജനതയും ലോകത്തിന് തന്നെ മാതൃകയാണെന്നും അത്തരം ഒരു നാടിന്റെ പതാകദിനം ഇവിടത്തെ പ്രവാസികളുടെ കൂടി വിശേഷദിനമാണെന്നും തിരിച്ചും ഈ നാടിന് രക്തദാനമുള്‍പ്പെടെയുള്ള സേവനങ്ങള്‍ ചെയ്യുന്നതിലൂടെ മഹത്തായ മാതൃകയാണ് കെ.എം.സി.സി വിഭാവനം ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി പി.ഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. കെ.എം.സി.സി സംസ്ഥാന ട്രഷറര്‍ എ.സി ഇസ്മയില്‍, ഉപാധ്യക്ഷന്‍ എം.എം മുഹമ്മദ് കുഞ്ഞി, സെക്രട്ടറിമാരായ ഇസ്മയില്‍ ഏറാമല, അബ്ദുല്‍ഖാദര്‍ അരിപ്പാബ്ര, ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജന:സെക്രട്ടറി സലാം കന്യപ്പാടി, ട്രഷര്‍ ഹനീഫ് ടി.ആര്‍, ഹനീഫ് ചെര്‍ക്കള, ഹംസ തൊട്ടി, മുനീര്‍ ചെര്‍ക്കള, ,ദുബായ് ഹെല്‍ത് അതോറിറ്റിയുടെ ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ സൂപ്പര്‍ വൈസര്‍ സിജി ജോര്‍ജ് ജോസഫ്,അന്‍വര്‍ വയനാട്, തുടങ്ങിയവര്‍ സംബന്ധിച്ചു.

RANDOM NEWS

KMCC

അബുദാബിയില്‍ കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി സംഘടിപ്പിച്ച ‘കാഞ്ഞങ്ങാടന്‍ സംഗമം’ നവ്യാനുഭവമായി

അബുദാബി: ‘മനം കുളിരും സൗഹൃദം, സ്‌നേഹം വിരിയും സംഗമം’ എന്ന തലവാചകത്തോട് കൂടി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ കെ …