Thursday , September 19 2019
Breaking News
kmcc

യു.എ.ഇ ദിനാഘോഷ വിജയത്തിന് ദുബൈ കെ.എം.സി.സി വിപുലമായ ഒരുക്കം.

ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നില്കുാന്ന വിവിധ പരിപാടികളുടെ വിജയത്തിന് കെ.എം.സി.സി സ്വാഗത സംഘത്തിന്റെവ വിപുലമായ യോഗം അന്തിമ രൂപം നല്കിബ. അല്‍ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന കണ്വരന്ഷഅനില് വൈസ് പ്രസിഡന്റ്ത ഒ.കെ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജന:കണ്വീ്‌നര്‍ ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു. ആഘോഷ പരിപാടിയുടെ ഭാഗമായി നംവംബര്‍ പതിനൊന്നാം തിയ്യതി എന്‍.ഐ.മോഡല്‍ സ്‌കൂളില്‍ നടക്കുന്ന സര്‌ഗോ ത്സവ പരിപാടിയില്‍ കലാ രംഗത്തെ പ്രതിഭകള്‍ മാറ്റുരക്കും. നവംബര്‍ പതിനെട്ടിന് രാവിലെ കീന്‍ അപ്പ് ദി വേള്ഡ്‌ള പരിപാടിയും അന്നേ ദിവസം ഇത്തിസാലാത്ത് അക്കാദമി ഗ്രൗണ്ടില്‍ കായിക മത്സരങ്ങളും നടക്കും. നവംബര്‍ മൂന്നാം തിയ്യതി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി അല്‍ബറാഹ ആസ്ഥാനത്ത് നടക്കുന്ന സെമിനാറില്‍ അറബ് പ്രമുഖരും യു.എ.ഇയിലെ സാമൂഹ്യ സാസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. ഡിസംബര്‍ രണ്ടിന് വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് എന്‍.ഐ മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ അറബ് പ്രമുഖരും യു.എ.യിലെയും നാട്ടിലെയും സാംസ്‌ക്കാരിക സമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംബന്ധിക്കും. കലാ രംഗത്തെ പ്രതിഭകള്‍ അണിനിരക്കുന്ന കലാ നിശയോടെ ഒരു മാസം നീണ്ടു നില്കുരന്ന ആഘോഷ പരിപാടികള്ക്ക്ക സമാപ്തി കുറിക്കും.

സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര്‍, മുഹമ്മദ് പട്ടാമ്പി, അഡ്വ: സാജിദ് അബൂബക്കര്‍, ആര്‍.ശുക്കൂര്‍,അഷ്‌റഫ് കൊടുങ്ങല്ലൂര്‍, എന്നിവരും റയീസ് തലശ്ശേരി പി.വി നാസര്‍, ഹംസ പയ്യോളി, ചെമ്മുക്കന്‍ യുഹുമോന്‍, ഹംസ തൊട്ടി, നിഹ്മത്തുള്ള മങ്കട, നിസാം കൊല്ലം, ഒ.പി ലത്തീഫ്, മൊയ്തു മക്കിയാട്, സൈനുദ്ദീന്‍ ചേലേരി, ഷഹീര്‍ കൊല്ലം, സയ്യിദ് മുഹമ്മദ്, ടി.എ മുജീബ് റഹ്മാന്‍, കെ.പി മുഹമ്മദ്, നജീബ് തച്ചംപോയില്‍, കെ.എസ് ഷാനവാസ്, മുസ്തഫ വേങ്ങര,  പി.കെ ജമാല്‍, റിയാസ് മാണൂര്‍, തുടങ്ങിയവര്‍ ചര്ച്ചടയില്‍ പങ്കെടുത്ത് സംസാരിച്ചു.

RANDOM NEWS

KSC

കെ. എസ്. സി. അബുദാബി :ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു

അബുദാബി : കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ മലയാള പുസ്തകങ്ങളുള്ള ലൈബ്രറി എന്ന് ഖ്യാതി നേടിയ അബുദാബി കേരള സോഷ്യല്‍ …