Tuesday , February 19 2019
Breaking News
National-Day

യു എ ഇ നാഷണല്‍ ഡേ ; പയസ്വിനി കൂട്ടായ്മയുടെ ആഘോഷം നവ്യാനുഭവമായി

അബുദാബി: അബുദാബിയില്‍ ഉള്ള കാസര്‍കോട്ടുകാരുടെ കൂട്ടായ്മ്മ ആയ പയസ്വിനി അബുദാബി യു എ ഇ യുടെ നാല്‍പത്തിയേഴാമത് നാഷണല്‍ ഡേ വിവിധ പരിപാടികളോട് കൂടി യാസ് പാര്‍ക്കില്‍ ആഘോഷിച്ചു. കുട്ടികള്‍ക്കായുള്ള വിവിധ തരം മത്സരങ്ങള്‍, ക്വിസ് പ്രോഗ്രാം എന്നിവ സംഘടിപ്പിച്ച പരിപാടിയില്‍ യു എ ഇ യെ കുറിച്ച് ഒരു ചെറുവിവരണം പയസ്വിനിയുടെ രക്ഷാധികാരി ദാമോദരന്‍ നിട്ടൂര്‍ നല്‍കി. പയസ്വിനി പ്രസിഡന്റ് ജയകുമാര്‍ പെരിയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രെസ്സ്റെര്‍ രാജേഷ് സ്വാഗതം പറഞ്ഞു. നിരവധി പയസ്വിനി കുടുംബാംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.

RANDOM NEWS

KMCC

കെ എം സി സി യുടെ പ്രവര്‍ത്തനം മുസ്ലിം ലീഗിന് മുതല്‍ കൂട്ട് : കല്ലട്ര മാഹിന്‍ ഹാജി

ദുബൈ: കെ എം സി സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുസ്ലിം ലീഗിന് മുതല്‍ കൂട്ടാണെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ …