Wednesday , June 19 2019
Breaking News
UAE

യു എ ഇ പെരുമ്പള ജമാഅത്ത് ജനറല്‍ ബോഡിയോഗവും പഴയകാല ഭാരവാഹികളെ ആദരിക്കലും

ദുബൈ ; യു എ ഇ പെരുമ്പള ജമാഅത്തിന്റെ ജനറല്‍ ബോഡിയോഗവും പഴയകാല ഭാരവാഹികളെ ആദരിക്കല്‍ ചടങ്ങും ദുബൈ ദെയ്‌റയിലെ മലബാര്‍ റെസ്റ്റോറന്റില്‍ നടന്നു. ഹ്രസ്വ സന്ദര്‍ശനത്തിന് ദുബൈയില്‍ എത്തിയ പഴയകാല ഭാരവാഹികളെ ആദരിക്കല്‍ ചടങ്ങ് ദിവ്യാനുഭവമായിമാറി. യോഗം മുന്‍ ജനറല്‍ സെക്രട്ടറി അബ്ബാസ് മാളി ഉദ്ഘാടനം ചെയ്തു.

ജമാഅത്ത് പ്രസിഡണ്ട് ബഷീര്‍ പെരുമ്പള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇബ്രാഹിം പെരുമ്പള,അബ്ദുള്ള മാളിക,അന്‍വര്‍ കുതിരില്‍ എന്നിവര്‍ സംസാരിച്ചു.

മുന്‍ ജമാഅത് ട്രഷര്‍ അബ്ദുള്ള ഹാജി ചിറവാതുക്കലിനുള്ള ഉപഹാരം മഹമൂദ് പള്ളിയടുക്കലും മുന്‍ പെരുമ്പള ജമാഅത്തു പ്രസിഡന്റ് അബ്ദുല്ല ഹാജിക്കുള്ള ഉപഹാരം കാദര്‍ തലക്കണ്ടവും നിര്‍വഹിച്ചു. യുഎഇ ജമാഅത്തിന്റെ മുന്‍കാല ചരിത്രങ്ങള്‍ പെറുക്കിയെടുത്തു മുന്‍ ജമാഅത്ത് സെക്രട്ടറി അബ്ബാസ് മാളിക നടത്തിയ ഉത്ഘാടന പ്രസംഗം പുതിയ തലമുറക്ക് ഒരുപാട് അറിവുകളും അനുഭവങ്ങളും ഉള്ളതായിമാറി.

പുതിയ ഭാരവാഹികള്‍

പ്രസിഡണ്ട് : ബഷീര്‍ കരുവാക്കോട്.

വൈസ് പ്രസിഡന്റുമാര്‍ : ഇബ്രാഹിം പെരുമ്പള, അന്‍വര്‍ കുതിരില്‍, സുമൈസ് പള്ളത്തോട്.

ജനറല്‍ സെക്രട്ടറി: മൊയ്തീന്‍ കുന്നര്യം. ആക്ടിങ് സെക്രട്ടറി: ഖാദര്‍ മാച്ചിപ്പുറം

ജോയിന്റ് സെക്രട്ടറിമാര്‍ : ജാബിര്‍ കവ്വല്‍, സഹ്ലു കുഞ്ഞിത്തിരുത്തി, നസീര്‍ ദൂമ്പുങ്കാല്‍.

ട്രഷറര്‍മാര്‍ : സത്താര്‍ പള്ളത്തോട്, മഹമൂദ് പള്ളിയടുക്കല്‍

ഉപദേശക സമിതി അംഗങ്ങള്‍ : അബ്ബാസ് മാളിക, അബ്ദുല്‍ ഖാദര്‍ തലക്കണ്ടം, നവാസ് കരുവാക്കോട്, നസീര്‍ തിരുത്തി, ഉസ്മാന്‍ പള്ളത്തോട്.

സെക്രട്ടറി മൊയ്തീന്‍ സ്വാഗതവും ജാബിര്‍ കവ്വല്‍ നന്ദിയും പറഞ്ഞു.

UAE-6

UAE- UAE-1 UAE-2 UAE-3 UAE-4

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

RANDOM NEWS

UAE

വ്രത മാസം വിശ്വാസിയുടെ പാഠശാല :മല്ലിച്ചേരി

ദുബൈ: വ്രതം വെറും പട്ടിണിയല്ലെന്നും കര്‍മവും ത്യാഗവും സഹനവും മറ്റനേകം പരിശീലനവുമുള്ള ആത്മീയ പാഠശാലയാണ് വിശുദ്ധ റമദാനെന്നും ഷാര്‍ജാ ഇന്ത്യന്‍ …