Monday , October 15 2018
Breaking News
Sadik-Ali-Thangal

യു.എ.ഇയെ കേട്ടിപടുക്കുനത്തില്‍ ഇന്ത്യന് സമൂഹത്തിന് നിര്‍ണായക പങ്ക്:സാദിഖലി ശിഹാബ് തങ്ങള്‍

യു.എ.ഇ യെ കെട്ടിപടുക്കുന്നതില്‍ സ്വദേശികളെക്കാള്‍ പങ്ക് വഹിച്ചവരാണ് വിദേശികള്‍, പ്രത്യേഗിച്ച് ഇന്ത്യക്കാരെന്ന് ഇവിടുത്തെ ഭരണാധികാരികള്‍ അംഗീകരിച്ച കാര്യമാണെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപെട്ടു. 46മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഗര്‍ഹൂദ് എന്‍.ഐ മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസരിക്കുക്കയായിരുന്നു അദ്ദേഹം.അറബികളുടെ മാനുഷിക സ്‌നേഹം മഹത്തരമാണ്,സ്വയം വളരുന്നതോടൊപ്പം മറ്റുള്ളവരെയും വളര്‍ത്തുകയെന്നതാണ് അവര്‍ സ്വീകരിചിട്ടുള്ള മാര്‍ഗം.നാട്ടില്‍ മടിയന്മാരായി നടക്കുന്ന മലയാളികള്‍ അടക്കമുള്ളവര്‍ ഇവിടെയെത്തുമ്പോള്‍ ഊര്‍ജ്വസ്വലമാകുന്നു.കൂടുതല്‍ ഉത്തരവാദിത്വത്തോടെയും ആത്മാര്‍ത്ഥതയോടെയും ജോലി ചെയുന്നു.കൃത്യ നിര്‍വഹണത്തില്‍ കൃത്യതയുള്ളവരാണ് ഇന്ത്യക്കാരെന്ന ബോധ്യമാണ് പരസ്പര വിശ്വാസവും ബന്ധങ്ങളും ദൃഡമാക്കാനും ഊഷ്മളമാക്കാനും സഹായിച്ചത്.സമ്പത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാകും ഇതെല്ലം ക്ഷമയോടെയും വിവേകത്തോടെയും നേരിട്ട് ജീവിത വിജയം ഉറപ്പാകുന്നതോടൊപ്പം പോറ്റു നാടിനോട് നന്ദി കാണിക്കുകയും വേണമെന്ന് തങ്ങള്‍ സദസ്സിനെ ഓര്‍മിപിച്ചു

RANDOM NEWS

Qatar

കേരളത്തിന് സഹായവുമായി ഖത്തര്‍; 35 കോടിരൂപ നല്‍കും

ഖത്തര്‍: വെള്ളപ്പൊക്കദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായം നല്‍കാന്‍ ഖത്തറും. പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിനായി ഖത്തര്‍ ഭരണകൂടം 35 കോടി ഇന്ത്യന്‍ …