Monday , June 1 2020
Breaking News

യു എ ഇ യില്‍ മഴ തുടരുന്നു

ദുബായ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ചയും മഴപെയ്തു. മഞ്ഞും ശീതക്കാറ്റും കാലത്ത് പ്രകടമായിരുന്നു. തിങ്കളാഴ്ചയും ഇതേ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.

റാസല്‍ഖൈമ ഉള്‍പ്പെടെയുള്ള വടക്കന്‍ എമിറേറ്റിലായിരുന്നു മഴ കൂടുതലായി പെയ്തത്. ചിലയിടങ്ങളില്‍ നേരിയ മഴ മാത്രമാണുണ്ടായിരുന്നത്. തിങ്കളാഴ്ച കാറ്റും നേരിയ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ അതിജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. ഉം അല്‍ഖുവൈന്‍, ഫുജൈറ എന്നീ എമിറേറ്റുകളിലും ഇടിമിന്നലോടെ മഴ പെയ്തു.

RANDOM NEWS

യു എ ഇ കെ എം സി സി കേന്ദ്ര സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നിസാര്‍ തളങ്കരയെ അനുമോദിച്ചു

ദുബൈ: : യൂ എ ഇ കെ എം സി സി കേന്ദ്ര ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് …