Monday , July 22 2019
Breaking News
Ufddav

മോദിക്ക് ധൈര്യമുണ്ട്; രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണം ഉദ്ധവ് താക്കറെ

അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ശിവേനാ തലവന്‍ ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി മോദിക്ക് അതിനുള്ള ധൈര്യമുണ്ടെന്നും അദ്ദേഹത്തെ തടയാന്‍ ആര്‍ക്കുമാവില്ലെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു. ശിവസേനയുടെ 18 എം.പിമാര്‍ക്കൊപ്പം അയോധ്യയില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് ഉദ്ധവ് ഈ ആവശ്യമുന്നയിച്ചത്. അവിടുത്തെ താത്കാലിക രാം ലല്ല ക്ഷേത്രത്തില്‍ അദ്ദേഹം പ്രാര്‍ഥന നടത്തി.

മഹാരാഷ്ട്രയില്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉദ്ധവ് താക്കറെയുടെ അയോധ്യ സന്ദര്‍ശനം. എന്നാല്‍, സന്ദര്‍ശനത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമൊന്നും ഇല്ലെന്നാണ് ശിവസേന അവകാശപ്പെടുന്നത്. രാമക്ഷേത്രമെന്നത് വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും ഉദ്ധവ് താക്കററെ പ്രതികരിച്ചു.

അയോധ്യ കേസ് വര്‍ഷങ്ങളായി കോടതിയിലാണ്. എന്നാല്‍, പ്രധാനമന്ത്രി മോദിക്ക് ധൈര്യമുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഒരു തിരുമാനമെടുത്താല്‍ അതിനെ തടയാന്‍ ആര്‍ക്കുമാവില്ല. ശിവസേന മാത്രമല്ല, ലോകം മുഴുവനുമുള്ള ഹിന്ദുക്കള്‍ അതിനൊപ്പം നില്‍ക്കും. ജനങ്ങളുടെ വികാരം മാനിക്കേണ്ടതുണ്ടെന്നും അയോധ്യയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

രാമജന്മഭൂമി ബാബറി മസ്ജിദ് കേസിലെ ഭൂമിതര്‍ക്കം സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് ശിവസേനയുടെ സന്ദര്‍ശനമെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

RANDOM NEWS

Rain

കനത്ത മഴ: കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കണ്ണൂര്‍ : കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ …