Sunday , March 24 2019
Breaking News
UDF

കാസര്‍കോട്ട് ആര്: വ്യക്തത വരാതെ യുഡിഎഫ് ക്യാംപ്

കാസര്‍കോട് : അനിശ്ചിതത്വം നിലനിന്ന കണ്ണൂര്‍ മണ്ഡലത്തില്‍പോലും യുഡിഎഫിനു സ്ഥാനാര്‍ഥിയായിട്ടും കാസര്‍കോട്ട് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അവ്യക്തത തുടരുന്നതില്‍ യുഡിഎഫ് ക്യാംപില്‍ ആശങ്ക. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി.സതീഷ്ചന്ദ്രന്‍ പ്രചാരണത്തില്‍ ഏറെ ദൂരം മുന്നോട്ടുപോവുകയും ചെയ്തു. കോണ്‍ഗ്രസ് 16 നും ബിജെപി 18 നും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നു പറയുമ്പോഴും അണിയറ പ്രവര്‍ത്തനങ്ങള്‍ പോലും സജീവമാകാത്ത നിലയാണുള്ളത്. പരേതനായ മുന്‍ എംപി ഐ.രാമറായിയുടെ മകന്‍ ബി.സുബ്ബയ്യറായ് യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരം ഇപ്പോഴുമുണ്ട്.

എന്നാല്‍, മറ്റു ചില പേരുകളും പാര്‍ട്ടിക്കു മുന്‍പിലുള്ളതിനാല്‍ ഔദ്യോഗിക പ്രഖ്യാപനം വരാതെ പ്രചാരണത്തിനിറങ്ങാനാകില്ല. കണ്ണൂരില്‍ മറ്റൊരു പേരുമില്ലാത്തതിനാലാണു പ്രഖ്യാപനത്തിനു മുന്‍പേ കെ.സുധാകരന്‍ രംഗത്തിറങ്ങിയത്. കണ്ണൂരില്‍ കെ.സുധാകരന്റെ തീരുമാനം മാത്രമായിരുന്നു പാര്‍ട്ടി കാത്തിരുന്നത്. കാസര്‍കോട്ട് സ്ഥിതി അതല്ല. എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.

ദേശീയ സെക്രട്ടറി ജെബി മേത്തര്‍ തുടങ്ങി എ.പി.അബ്ദുല്ലക്കുട്ടി വരെ ഒരുപിടി പേരുകളുണ്ട്. പെരിയ ഇരട്ടക്കൊലപാതകത്തിനുശേഷമാണു യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ ചര്‍ച്ചയില്‍ വന്നത്. മണ്ഡലം പരിധിയില്‍ നിന്നു തന്നെയുള്ള സ്ഥാനാര്‍ഥി മതിയെന്ന നിലപാടിന് അംഗീകാരം ലഭിച്ചാല്‍ കാസര്‍കോട്ട് സുബ്ബയ്യറായിക്കു മുന്‍ഗണന കിട്ടിയേക്കും. ബിജെപിയുടെ സ്ഥാനാര്‍ഥിയാരെന്നും വ്യക്തതയില്ല. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി.പ്രകാശ് ബാബു സ്ഥാനാര്‍ഥിയാകുമെന്നാണ് അവസാന സൂചനകള്‍. സംസ്ഥാന സെക്രട്ടറി വി.കെ.സജീവനും പരിഗണനയിലുണ്ട്.

RANDOM NEWS

------

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു

കുമ്പള : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു. കുമ്പള – ബദിയഡുക്ക റോഡിലെ പെട്രോള്‍ പമ്പിനു സമീപത്തെ അബ്ദുല്‍ബഷീറിന്റെ മകള്‍ …