Thursday , July 18 2019
Breaking News
UDF-logo

യു ഡി എഫിന് വെല്ലുവിളിയുമായി റിബലുകള്‍ രംഗത്ത്

UDF-logoതൃക്കരിപ്പൂര്‍: യു ഡി എഫ് കേന്ദ്രങ്ങളില്‍ വിള്ളലുണ്ടാക്കി പടന്നയിലും തൃക്കരിപ്പൂരിലും റിബലുകള്‍. നിലേശ്വരം ബ്ലോക്ക് തൃക്കരിപ്പൂര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി രവിക്കെതിരെ മുന്‍ വൈസ് പ്രസിഡന്റ് കോട്ടപ്പുറം മുത്തലിബ് പത്രിക നല്‍കി. ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുകയും എട്ട് വര്‍ഷമായി മണ്ഡലം പ്രസിഡന്റായി തുടരുന്ന സി രവിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയരുകയും ചെയ്തതാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒത്താശയോടെ മുത്തലിബ് പത്രിക സമര്‍പ്പിച്ചത്. തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി സത്താര്‍ വടക്കുമ്പാടിനെതിരെ മെട്ടമ്മല്‍ 20 വാര്‍ഡില്‍ ലീഗ് വാര്‍ഡ് സെക്രട്ടറിയുമായ സി ഇബ്രാഹീം പത്രിക സമര്‍പ്പിച്ചത്. പ്രദേശത്തുള്ള പ്രവര്‍ത്തകരെ പരിഗണിക്കാതെ പുറത്ത് നിന്നും ഇറക്കുമതി സ്ഥാനാര്‍ഥിയെ കൊണ്ടുവന്നതാണ് പ്രദേശിക നേതൃത്വം സ്വന്തം തട്ടകത്തിലെ ഇബ്രാഹിം രംഗത്ത് വന്നത് നൂറ് കണക്കിന് പ്രവര്‍ത്തകരോടപ്പം പ്രകടനമായെത്തിയത് ലീഗ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഒന്നാം വാര്‍ഡായ ആയിറ്റിയില്‍ പഞ്ചായത്ത് കമ്മിറ്റി നിര്‍ദ്ദേശിച്ച ഉമ്മുകുല്‍സുവിനെതിരായി ആധ്യാപിക വി അനീസ പത്രിക നല്‍കി. ആയിറ്റിയിലെ മുതിര്‍ന്ന ലീഗ് നേതാവും എസ് ടി യു സംസ്ഥാന ഭാരവാഹിയുടേയും നോമിനിയായാണ് അനീസ പത്രിക സമര്‍പ്പിച്ചത്. പര്‍ദ്ദയണിഞ്ഞെത്തിയ നൂറ് കണക്കിന് സ്ത്രീകളോടപ്പം പ്രകടനമായെത്തിയത് നേതാക്കള്‍ തമ്മില്‍ തര്‍ക്കത്തിനിടയാക്കി. എടാട്ടുമ്മലില്‍ യുഡിഫ് സ്ഥാനാര്‍ഥിക്കെതിരെ ജനതാദള്‍ യു നേതാവായ എസ് കുഞ്ഞികണ്ണനും പത്രിക നല്‍കിയതോടെ തൃക്കരിപ്പൂരില്‍ യുഡിഎഫ് പരുങ്ങലിലായി. പടന്ന പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളില്‍ ലീഗും കോണ്‍ഗ്രസും രണ്ട് ചേരിയിലായാണ് പത്രിക സമര്‍പ്പിക്കാനെത്തിയത്. സീറ്റ് വിഭചന ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് വിട്ട് നല്‍കിയ രണ്ടാം വാര്‍ഡില്‍ ലീഗ് നേതാവ് ടി പി മുത്തലിബിന്റെ നോമിനിയായി പി ഖൈറുന്നിസ പത്രിക നല്‍കി. കോണ്‍ഗ്രസിലെ നയനക്കെതിരായാണ് ലീഗ് പത്രിക സമര്‍പ്പിച്ചത്. 13 വാര്‍ഡായ തെക്കെക്കാടിലും ലീഗിലെ ടി കെ റാഷിദിനെതിരെ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹി കൂടിയായ സി വി ഭരതനും പത്രിക നല്‍കി. മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച കൊക്കാകടവിലെ പികെ താജുദ്ദീന്‍ 14 വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥി കെ ഉസൈനാര്‍നെതിരായി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

RANDOM NEWS

Arrested

കൊലക്കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് : കൊലക്കേസ് പ്രതിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി പോലീസ് …