Tuesday , June 18 2019
Breaking News
Vote

കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം; ഇരുപതിടത്തും ലീഡ്

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ. ഇരുപതില്‍ ഇരുപത് സീറ്റുകളിലും മുന്നിട്ട് യുഡിഎഫ്. എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും ഒരു സീറ്റില്‍പോലും മുന്നിടാന്‍ സാധിക്കുന്നില്ല. പാലക്കാട് പി.കെ.ശ്രീകണ്ഠന്‍ 15,000 വോട്ടിന്റെ ലീഡിലാണ് മുന്നേറുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താനും വ്യക്തമായ ഭൂരിപക്ഷം നേടി മുന്നിലാണ്. കേരളത്തില്‍ ആകെ 20 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൊത്തം രണ്ടു കോടിയിലേറെ വോട്ടര്‍മാര്‍ 227 സ്ഥാനാര്‍ഥികളില്‍ നിന്നാണ് 20 പേരെ തിരഞ്ഞെടുക്കുന്നത്.

RANDOM NEWS

Saumya

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിവീഴ്ത്തി തീകൊളുത്തി കൊന്നു ; പ്രതി പോലീസുകാരന്‍

മാവേലിക്കര: മാവേലിക്കര വള്ളികുന്നത്ത് വനിത പോലീസുദ്യോഗസ്ഥയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു. കാറിലെത്തിയ യുവാവ് പെട്രോളൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. വള്ളികുന്നം …