Tuesday , June 18 2019
Breaking News
Udf-Press,m

ശരത്ത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ക്കുള്ള ധനസഹായം 12ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിതരണം ചെയ്യും

കാസര്‍കോട് : പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്‌ലാലിന്‍രെയും, കൃപേഷിന്റെയും കുടുംബങ്ങള്‍ക്ക് നല്‍കാനായി യു ഡി എഫ് നേതൃത്വം സ്വരൂപിച്ച ധനസഹായം ഈ മാസം 12നു വിതരണം ചെയ്യുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

12നു വൈകുന്നേരം മൂന്നുമണിക്ക് കല്യോട്ട് നടക്കുന്ന ചടങ്ങില്‍ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്ര തുക ഇരുവരുടെയും കുടുംബത്തിനു കൈമാറും. യു ഡി എഫ് സംസ്ഥാന-ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ മാര്‍ച്ച് രണ്ടിനു ജില്ലയിലെ 41 കേന്ദ്രങ്ങളിലായി നടത്തിയ ബക്കറ്റ് പിരിവിലൂടെ സ്വരൂപിച്ച 64,14191 രൂപയാണ് ഇരുവരുടെയും കുടുംബത്തിന് വീതിച്ച് നല്‍കുന്നത്. കെ പി സി സി രണ്ടു പേരുടെ കുടുംബത്തിനായി നേരത്തെ 10 ലക്ഷം വീതം നല്‍കിയിരുന്നു. ഇതുള്‍പ്പെടെ വിവിധ സംഘടനകളുടെ സഹായമായി 3710000 രൂപ ശരത്‌ലാലിന്റെയും 3765000 രൂപ കൃപേഷിന്റെയും കുടുംബത്തിന്റെ പേരുകളിലായി പെരിയ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കല്യോട്ട് ശാഖയില്‍ തുടങ്ങിയ അക്കൗണ്ടില്‍ എത്തിയി്ടടുണ്ട്. കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡന്‍ എം എല്‍ എ തണല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ദിവസത്തിനുള്ളില്‍ വീടു നിര്‍മ്മിച്ചു നല്‍കുകയും തിരഞ്ഞെടുപ്പ് സമയത്ത് ഗൃഹപ്രവേശനം നടത്തുകയും ചെയ്തിരുന്നു. കൂടാതെ കൃപേഷിന്റെയും ശരത്‌ലാലിന്റെയും സഹോദരിമാരുടെ വിവാഹ ചെലവുകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങളും ഏറ്റെടുത്തിരുന്നു. കൂടാതെ കുടംബത്തിനായി കോഴിക്കോട് ഡി സി സി സ്വരൂപിച്ച പണം ഉടന്‍ നല്‍കുമെന്നും പെരുമാറ്റ ചട്ടമായതിനാലാണ് ഫണ്ട് നല്‍കുന്നതില്‍ കാലതാമസം ഉണ്ടായതെന്നും നേതാക്കള്‍ അറിയിച്ചു.

ഫണ്ട് കൈമാറുന്ന ചടങ്ങില്‍ യു ഡി എഫ് സംസ്ഥാന ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ യു ഡി എഫ് നേതാക്കളായ ഹക്കിം കുന്നില്‍, നേതാക്കളായ എ ഗോവിന്ദന്‍ നായര്‍ പെരിയ, എ അബ്ദുല്‍റഹ്മാന്‍, ഹരീഷ് ബി നമ്പ്യാര്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, എബ്രഹാം തോണിക്കര സംബന്ധിച്ചു.

RANDOM NEWS

Pinaray

പോലീസിന് മജിസ്റ്റീരിയല്‍ അധികാരം: തീരുമാനം പിന്നീടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മജിസ്റ്റീരിയല്‍ പദവിയോടു കൂടി പോലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടനെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് …