Saturday , February 29 2020
Breaking News

ഉദുമയില്‍ പട്ടികജാതി വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കി

ഉദുമ : ഉദുമ ഗ്രാമ പഞ്ചായത്ത് 2018- 19 വര്‍ഷത്തെ പദ്ധതിയില്‍ പ്പെടുത്തി നാല് ലക്ഷം രൂപ ചിലവില്‍ 81 പട്ടികജാതി വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കി.
ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസി. സെക്രട്ടറി എന്‍.ബി. അഷറഫ് സ്വാഗതം പറഞ്ഞു.
സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ മാന്‍മാരായ കെ. പ്രഭാകരന്‍ തെക്കേക്കര, എന്‍. സന്തോഷ് കുമാര്‍, സൈനബ അബൂബക്കര്‍ , മെമ്പര്‍മാരായ ഹമീദ് മാങ്ങാട്, ചന്ദ്രന്‍ നാലാം വാതുക്കല്‍, നഫീസ പാക്യാര, ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.വി. മധുസൂദനന്‍ , സീനിയര്‍ അസിസ്റ്റന്റ് ജയന്തി അശോകന്‍, പിടിഎ പ്രസിഡണ്ട് വി.ആര്‍ ഗംഗാധരന്‍ പ്രസംഗിച്ചു.
പത്താം ക്ലാസില്‍ പഠിക്കുന്ന പഞ്ചായത്തില്‍പ്പെട്ട ഏഴ് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ രണ്ടു ലക്ഷം വീതവും ,പതിനഞ്ച് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും , തെയ്യം കലാകാരന്മാര്‍ക്ക് വാദ്യോപകരണങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും പഞ്ചായത്ത് നല്‍കിയിരുന്നു

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …