Thursday , July 18 2019
Breaking News
Anumosdanam

ഉദുമയിലെ എപ്ലസ് കുട്ടികള്‍ക്ക് കിസ്വയുടെ അനുമോദനം

പാലക്കുന്ന്: ഉദുമ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ കോട്ടിക്കുളം ഇസ്ലാമിക് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (കിസ്വ) അക്കര ഫൗണ്ടേഷനുമായി സഹകരിച്ച് അനുമോദിച്ചു. തുടര്‍ച്ചയായ നാലാംവര്‍ഷമാണ് പഞ്ചായത്തിലെ എപ്ലസ് വിദ്യാര്‍ഥികളെ അനുമോദിക്കുന്നത്. കോട്ടിക്കുളം നൂറുല്‍ ഹുദാസ്‌കൂളില്‍ നടന്ന ചടങ്ങില്‍ അന്‍പതിലധികം കുട്ടികള്‍ കിസ്വയുടെ അനുമോദനം ഏറ്റുവാങ്ങി. ഇരുപത് വര്‍ഷത്തോളം കോട്ടിക്കുളം നൂറുല്‍ ഹുദാ സ്‌കൂളില്‍ സ്തുത്യര്‍ഹമായ സേവനം നല്‍കുന്ന അധ്യാപിക രാജിയെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.

റിട്ട: പ്രൊഫ വേണുഗോപാല്‍ മുങ്ങത്ത് ഉദ്ഘാടനം ചെയ്തു. കിസ്വ പ്രസിഡന്റ് ഷാഫി ഹാജി പള്ളിക്കാല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അബ്ദുല്‍ അസീസ് ഹാജി അക്കര അനുമോദന പ്രഭാഷണം നടത്തി. കോട്ടിക്കുളം ജമാഅത്ത് ഖത്തീബ് അബ്ദുല്‍ അസീസ് അഷ്‌റഫി, ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. മുരളീധരന്‍ നായര്‍, നൂറുല്‍ ഹുദാ പ്രിന്‍സിപ്പല്‍ രവീന്ദ്രന്‍, കെ.വി അഷ്‌റഫ്, ബാബു, എം.എസ് ജംഷീദ്, സിറാജുദ്ദീന്‍ പള്ളിക്കുന്ന്, ജാഷിര്‍ പാലക്കുന്ന്, റഫീഖ് അങ്കക്കളരി, താജുദ്ദീന്‍ കോട്ടിക്കുളം, മുഹമ്മദ് കുഞ്ഞി പള്ളിക്കാല്‍, അബ്ദുല്‍ നാസര്‍ കാപ്പില്‍, കെ.ബി അബ്ദുല്‍ ഖാദര്‍ സംസാരിച്ചു. കിസ്വ വൈസ് പ്രസിഡന്റ് ഹനീഫ പാലക്കുന്ന് സ്വാഗതം പറഞ്ഞു.

RANDOM NEWS

Arrested

കൊലക്കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് : കൊലക്കേസ് പ്രതിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി പോലീസ് …