Sunday , August 9 2020
Breaking News

പകര്‍ച്ചവ്യാധി ഭീഷണി ; ഉദുമ നഴ്‌സിംഗ് കോളേജ് ഒരാഴ്ചത്തേക്ക് അടച്ചിട്ടു

ഉദുമ : പകര്‍ച്ച വ്യാധി ഭീഷണിയെ തുടര്‍ന്ന് ആയംപാറയില്‍ പ്രവര്‍ത്തിക്കുന്ന ഉദുമ സീമെറ്റ് നഴ്‌സിംഗ് കോളേജും ചാലിങ്കാലിലുള്ള ഹോസ്റ്റലും അടച്ചിട്ടു. ഒരു ആഴ്ചത്തേക്കാണ് അടച്ചത്. ഹോസ്റ്റലില്‍ താമസക്കാരായ ഏഴു കുട്ടികള്‍ക്ക് ഗുരുരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ഇവരില്‍ മൂന്നു കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് കോളേജും ഹോസ്റ്റലും അടച്ചിട്ടത്.

ശക്തമായ പനിയും വിറയലും ശ്വാസംമുട്ടലുമാണ് കുട്ടികള്‍ക്ക് അനുഭവപ്പെട്ടത്. ഗുരുതരമായ വൈറല്‍ രോഗ ലക്ഷങ്ങളാണിതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന. ഡങ്കിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ പനിയാണോയെന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളുടെ രക്തസാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം ഗുരുതരമായ വൈറല്‍രോഗം വന്ന വഴിയോ സാഹചര്യമോ കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികലാണ് സീമെറ്റ് കോളേജില്‍ പഠിക്കുന്നത്. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോളേജിനും ഹോസ്റ്റലിും സമീപത്തായി നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …