Sunday , November 17 2019
Breaking News

ഉദുമയിലെ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഉദുമ: ഉദുമ റെയില്‍വേ ഗേറ്റിന് പടിഞ്ഞാറുഭാഗത്ത് ഡി.വൈ.എഫ്.ഐ. നിര്‍മിച്ചിട്ടുള്ള ബസ് കാത്തിരിപ്പുകേന്ദ്രം പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവായി. ഉദുമയിലെ യൂത്ത് ലീഗിനുവേണ്ടി ടി.കെ.മുഹമ്മദ് ഹാസീബ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെ വിധിയുണ്ടായത്.

കെ.എസ്.ടി.പി. റോഡ് വികസിപ്പിക്കുമ്പോള്‍ ഈ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റാതെ നിലനിര്‍ത്തിയിരുന്നു. റെയില്‍വേ ഗേറ്റിനുനേരേ എതിര്‍വശത്തുള്ള കാത്തിരിപ്പുകേന്ദ്രം കൂടുതല്‍ അപകടങ്ങള്‍ക്കിടയാക്കുന്നുവെന്ന പരാതി അവഗണിച്ചു..
ബാഹ്യസമര്‍ദംമൂലമാണ് ബസ് കാത്തിരിപ്പുകേന്ദ്രം കെ.എസ്.ടി.പി. പൊളിക്കാതിരുന്നതെന്ന് ആക്ഷേപം നിലനില്‍ക്കേയാണ് ഹൈക്കോടതി വിധിയുണ്ടായിരിക്കുന്നത്..

RANDOM NEWS

ആറുവരിപ്പാത : ജില്ലയില്‍ ഏറ്റെടുത്ത ഭൂമിക്ക് 320 കോടി രൂപ നല്‍കിയതായി മന്ത്രി ജി സുധാകരന്‍

കാസര്‍കോട് : ആറുവരി പാത നിര്‍മ്മിക്കുന്നതിന് ജില്ലയില്‍ സ്വകാര്യ വ്യക്തികളില്‍ നിന്ന് 115.73 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് മന്ത്രി …