Tuesday , October 16 2018
Breaking News
Uduma

ഉദുമ ഇസ് ലാമിയ സ്‌കൂളില്‍ വായനാപുര സമര്‍പ്പിച്ചു

ഉദുമ: കുട്ടികളിലും രക്ഷിതാക്കളിലും വായന ഉദുമ ഇസ് ലാമിയ സ്‌കൂളില്‍ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൈവ പാര്‍ക്കിനു സമീപം നിര്‍മ്മിച്ച വായനാപുര കോളിയടുക്കം ജി.യു.പി. സ്‌കൂള്‍ അധ്യാപകന്‍ മധു കൊടക്കാട് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് ഹംസ ദേളി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ബിജുലൂക്കോസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ടുമാരായ എം.ഷംസു ബങ്കണ, പി. അസ്ലം ഷേര്‍ ഖാന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് കെ.പി. മൈമൂനത്ത്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റഹ് മാന്‍ പൊയ്യയില്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ, കെ.എം കരീം, മുജീബ് ബേക്കല്‍, ഇ.കെ. അബ്ദുല്‍ മുനീര്‍, ഹമീദ് മൂലയില്‍, ഇ.കെ. സിദ്ദീഖ്, പി.സുജിത്ത്, അസീസു റഹ് മാന്‍, എച്ച് .കമറുന്നിസ, സി.എല്‍. ഷമീന, സി.ഗീത, എ. ബിന്ദു, സി.ശ്രീജ സംബന്ധിച്ചു. ജൈവ പാര്‍ക്കിന് സമീപത്തെ ബദാം മരത്തിന് ചുവട്ടിലാണ് വായനാപ്പുര നിര്‍മ്മിച്ചത്. യുവ ചിത്രകാരനും ആര്‍ട്ടിസ്റ്റുമായ ഉദുമ കൊക്കാല്‍ പരിയാരത്തെ മനോജ് മേഘയുടെ നേതൃത്വത്തില്‍ സഹായികളായ രാഹുല്‍ കോഹിന്നൂര്‍, സനീഷ് തിമിരി എന്നിവര്‍ ചേര്‍ന്ന് 25 ദിവസം കൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മുള, ഓല, മുളി, കയര്‍ എന്നിവ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചത്. അറുപത് പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഇതിനകത്തുണ്ട്. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും യഥേഷ്ടം വായിക്കാനുള്ള പുസ്തകങ്ങളും, ചിത്രകഥകളും പത്രങ്ങളും ഇവിടെ ലഭിക്കും. പത്രങ്ങള്‍ രക്ഷിതാക്കളും പുസ്തകങ്ങള്‍ നാട്ടുകാരും സംഭാവനയായി നല്‍കി. സ്‌കൂളില്‍ എത്തുന്ന രക്ഷിതാക്കള്‍ക്കും ഇടവേള സമയത്ത് കുട്ടികള്‍ക്കും ഇതിനകത്ത് ഇരുന്ന് വായിക്കാം. പി.ടി.എ യോഗം ചേരാനും അത്യാവശ്യ സമയത്ത് ക്ലാസുകള്‍ നടത്താനും വായനാപുര പ്രയോജനപ്പെടുത്തും.

RANDOM NEWS

Blood-knife

മരം മുറിക്കുന്നതിനെചൊല്ലി തര്‍ക്കം ; വെട്ടേറ്റ് യുവാവിന് ഗുരുതരം

ചെറുവത്തൂര്‍: കുടുംബ സ്വത്തില്‍ നിന്നും മരം മുറിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ യുവാവിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. പിലിക്കോട് ഓവര്‍ബ്രിഡ്ജിന് സമീപത്തെ കെ …