ഉദുമ: തമിഴ്നാട്ടില്‍ സുനാമി പോലുള്ള വന്‍ദുരന്തം വന്നപ്പോള്‍ പിന്നീട് അതിനെ അതിജീവിക്കുവാന്‍ വേണ്ടി തമിഴ്നാട് സര്‍ക്കാര്‍ രൂപകല്പന ചെയ്ത ആധുനിക ടെക്നോളജി ഉപയോഗിച്ച് കേരളത്തിലെ 650 കി.മീറ്ററോളം വരുന്ന തീരദേശ മേഖലയിലെ കടല്‍ഭിത്തികള്‍ നൂതനമായ ടെക്നോളജി ഉപയോഗിച്ച് കൊണ്ട് നിര്‍മ്മിക്കണമെന്ന് ഡിസാസ്റ്റര്‍ മാനേജ്മെന്റിനോട് ജില്ലാ പഞ്ചായത്തംഗം ഷാനവാസ് പാദൂര്‍, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി, വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലന് എന്നിവര്‍ ആവശ്യപ്പെട്ടു. ഉദുമ പഞ്ചായത്തിലെ ജന്മ കടപ്പുറം, കൊപ്പല്‍, കാപ്പില്‍ എന്നിവിടങ്ങളിലെ കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും നാശനഷ്ടങ്ങള്‍ വന്ന തദ്ദേശവാസികളോട് കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുകയായിരുന്നു തദ്ദേശ സ്വയംഭരണ ഭരണാധികാരികള്‍. ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ പല യോഗങ്ങളിലും കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ വേണ്ടി പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട് എങ്കിലും പ്രാവര്ത്തികമാക്കത്തതില് തദ്ദേശവാസികള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രന് നാലാംവാതുക്കല്, അപ്പു, കോണ്‍ഗ്രസ് ഭാരവാഹികളായ പി.വി. ഉദയകുമാര്‍, വാസു മാങ്ങാട്, സേവാദള്‍ ഉദുമ ബ്ലോക്ക് ചെയര്മാന് മജീദ് മാങ്ങാട്, രൂപേഷ് പള്ളം, പ്രവാസി കോണ്‍ഗ്രസ് പ്രസിഡണ്ട് അമ്പാടി, ടി.ആര്. നന്ദന് എന്നിവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.
