Tuesday , August 20 2019
Breaking News

ഉള്ളാളില്‍ കടല്‍ക്ഷോഭം രൂക്ഷം; 50 വീടുകള്‍ തകര്‍ന്നു

Rainമംഗ്‌ളൂരു :ഉള്ളാളില്‍ കടല്‍ ക്ഷോഭത്തില്‍ 50 വീടുകള്‍ തകര്‍ന്നു. മൊയ്തീന്‍, ബാവ, ഹമീദ് എന്നിവരുടെ വീടുകള്‍ പൂര്‍ണമായും 47 എണ്ണം ഭാഗികമായുമാണ് തകര്‍ന്നത്.. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ശക്തമായ കടലാക്രമണമാണ് ഇവിടെ ഉണ്ടായത്. ഉള്ളാള്‍ സോമേശ്വര, മുക്കച്ചേരി, ഉച്ചില, മൊഗവീരപട്ടണ ഭാഗങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഒട്ടേറെ വീടുകള്‍ തകര്‍ച്ച ഭീതിയിലാണ്.

വായു ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉള്ളതിനാല്‍ മിക്ക വീടുകളിലും ആളുകളെ, പ്രത്യേകിച്ചു സ്ത്രീകളെയും കുട്ടികളെയും മാറ്റി പാര്‍പ്പിച്ചതിനാല്‍ ആളപായമില്ല. മുക്കച്ചേരിയില്‍ നിര്‍മിച്ച കടല്‍ഭിത്തിയും കടലാക്രമണത്തില്‍
തകര്‍ന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് തകരാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. ദേശീയ ദുരന്തനിവാര സേന മംഗളൂരുവില്‍ ക്യാംപ് ചെയ്യുന്നുണ്ടെന്നും ആവശ്യമെങ്കില്‍ കടല്‍ക്ഷോഭമുള്ള പ്രദേശങ്ങളില്‍ വിന്യസിക്കുമെന്നും മന്ത്രി യു ടി ഖാദര്‍ പറഞ്ഞു.

RANDOM NEWS

Arrested

കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന ഒന്നരകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഉപ്പള: മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട് ബസ്സില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. …