Thursday , December 13 2018
Breaking News
Chief-Minister

ഉമ്മന്‍ ചാണ്ടി തെറ്റുകാരന്‍; രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചു: സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഒറ്റദിവസത്തേക്ക് സമ്മേളനം വിളിച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ടിനെപ്പറ്റിയും കണ്ടെത്തലിനെപ്പറ്റിയും ഇതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെപ്പറ്റിയും മുഖ്യമന്ത്രി പ്രസ്താവന നടത്തി.

പൊതുജനതാല്‍പര്യ കണക്കിലെടുത്താണ് റിപ്പോര്‍ട്ട് ഇത്രവേഗം സഭയില്‍വെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടേംസ് ഓഫ് റഫറന്‍സ് ലംഘിച്ചതിനാലാണ് വീണ്ടും നിയമോപദേശം തേടിയത്. ഉമ്മന്‍ ചാണ്ടിയും ഓഫീസും തെറ്റുകാരാണെന്നാണ് കമ്മീഷന്‍ കണ്ടെത്തല്‍. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചു.

കേസ് അന്വേിഷിച്ച പോലീസ് സംഘവും ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. ആര്യാടന്‍ മുഹമ്മദ് കഴിയുന്ന രീതിയിലൊക്കെ സരിതയെ സഹായിക്കാന്‍ ശ്രമിച്ചു. ഫോണ്‍ ഫോണ്‍ രേഖകളെക്കുറിച്ച് വിശദമായ അഅന്വേഷണം നടത്തിയിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്നും കമ്മീഷന്‍ മുന്‍വിധിയോടെ പെരുമാറിയെന്നും യുഡിഎഫ് ആരോപിച്ചു. രാവിലെ ഒമ്പതിനാണ് സഭ തുടങ്ങിയത്. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച കെ.എന്‍.എ. ഖാദറിന്റെ സത്യപ്രതിജ്ഞയാണ് ആദ്യം നടന്നത്. തുടര്‍ന്ന് മുഖ്യമന്ത്രി സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വെച്ചതായി പ്രഖ്യാപിച്ച ഉടന്‍ പ്രതിപക്ഷം ബഹളം തുടങ്ങി. മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്ന അടിയന്തര പ്രമേയത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. നാല് വാള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നിയമവകുപ്പിലെ ഏഴ് ഉദ്യോഗസ്ഥര്‍ അഞ്ചുദിവസം രാത്രിയും പകലും പണിയെടുത്താണ് പരിഭാഷ പൂര്‍ത്തിയാക്കിയത്. നിയമസഭയുടെയും സര്‍ക്കാരിന്റെയും വെബ്സൈറ്റുകളില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും.

RANDOM NEWS

Congress

മധ്യപ്രദേശില്‍ അന്തിമഫലം പ്രഖ്യാപിച്ചു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി

ഭോപ്പാല്‍: നീണ്ട അനശ്ചിതത്വത്തിനൊടുവില്‍ മധ്യപ്രദേശില്‍ അന്തിമ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 114 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. …