Friday , May 24 2019
Breaking News
Ummanchandy

കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് ബോധ്യമായി -ഉമ്മന്‍ ചാണ്ടി

വിദ്യാനഗര്‍: കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് ബോധ്യമായതായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡി.സി.സി. ഓഫീസില്‍ മുന്‍ പ്രസിഡന്റ് കെ.വെളുത്തമ്പുവിന്റെ സ്മരണാര്‍ഥമുള്ള ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മോഹനവാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ വന്ന നരേന്ദ്ര മോദി വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ശ്രമം നടത്തുകപോലും ചെയ്തില്ല. അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ പെട്രോളിയം ഉത്പന്നത്തിന്റെയും പാചകവാതകത്തിന്റെയും വില കുതിച്ചുയര്‍ന്നിരിക്കയാണ്. ആഗോളവിപണിയില്‍ വിലകുറഞ്ഞിട്ടും ഇന്ത്യയില്‍ വിലകുറഞ്ഞില്ല.
വിലക്കയറ്റത്താല്‍ ജനജീവിതം ദുരിതപൂര്‍ണമായിരിക്കുന്നു. അധികാരമല്ല, ജനതാത്പര്യം സംരക്ഷിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. യാഥാര്‍ഥ്യബോധമില്ലാതെ അപ്രായോഗിക നിലപാടാണ് സി.പി.എം. സ്വീകരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

കെ.പി.കുഞ്ഞിക്കണ്ണന്‍ ഡി.സി.സി. പ്രസിഡന്റായിരിക്കെ നടത്തിയ ഗ്രാമയാത്രയിലൂടെ സ്വരൂപിച്ച തുക ഉപയോഗപ്പെടുത്തിയാണ് ഡി.സി.സി.ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും വാങ്ങിയത്. ഡി.സി.സി.യുടെ പുതിയ കെട്ടിടം എന്നത് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹമായിരുന്നു. കെ.വെളുത്തമ്പു കഠിനാധ്വാനം നടത്തിയാണ് പ്രവര്‍ത്തകരുടെ സ്വപ്നം പൂര്‍ത്തിയാക്കിയതെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.

RANDOM NEWS

Smirthi-andf-Rahul

അമേഠിയില്‍ അടിപതറി രാഹുല്‍ഗാന്ധി; ഇത് സ്മൃതി ഇറാനിയുടെ മധുരപ്രതികാരം

ന്യൂഡല്‍ഹി: വാശിയേറിയ മത്സരം നടന്ന ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തോല്‍വി. കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായസ്മൃതി ഇറാനിയോട് …