Sunday , September 27 2020
Breaking News

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

കോഴിക്കോട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മത്സരിക്കണമെന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും ഉമ്മന്‍ ചാണ്ടി. വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തെക്കുറിച്ച് രാഹുലിന് മാത്രമേ സൂചന നല്‍കാന്‍ കഴിയുകയുള്ളുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തമിഴ്നാട്ടിലും കര്‍ണാടകത്തിലും രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ കേരളത്തിലും രാഹുല്‍ മത്സരിക്കണമെന്ന താല്‍പര്യം താന്‍ അറിയിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. അമേഠിയില്‍ മത്സരിക്കുന്നതിനോടൊപ്പം രണ്ടാമതൊരിടത്ത് നിന്ന് കൂടി രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലെല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇതു വരെ തീരുമാനമായിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നില്ലെങ്കില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
വയനാട്ടില്‍ ടി സിദ്ദിഖ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുന്ന കാര്യത്തിലും അവ്യക്തമായ രീതിയിലാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. വയനാട്ടിലെ പാര്‍ട്ടി സ്ഥാനാര്‍ഥിആരാകുമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല എന്നാണ് ഇത് നല്‍കുന്ന സൂചന.
കോട്ടയത്ത് നടന്ന പത്രസമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കണമെന്ന ആവശ്യത്തെക്കുറിച്ച് സൂചന നല്‍കിയത്. പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം തള്ളിപ്പറയുകയും ചെയ്തില്ല

RANDOM NEWS

ടാറ്റാ കോവിട് ആശുപത്രി തുറക്കാത്തത് പിണറായി സര്‍ക്കാരിന്റെ വീഴ്ച്ച മൂലം : അഡ്വ. കെ .ശ്രീകാന്ത്

ചട്ടഞ്ചാല്‍: കോവിഡ് രോഗം പടരുന്ന ആരംഭഘട്ടത്തില്‍ തന്നെ ടാറ്റ ഗ്രൂപ്പ് 60 കോടി രൂപ മുതല്‍ മുടക്കി കോവിഡ് ആശുപത്രി …