Monday , February 19 2018
Breaking News
------------

കേരളത്തിനെതിരെയുള്ള കുപ്രചരണം മലയാളികള്‍ ഒറ്റകെട്ടായി നേരിടും ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേരളത്തിനെതിരെ ദേശീയ തലത്തില്‍ നടക്കുന്ന പ്രചാരണത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിനെതിരെയുള്ള കുപ്രചരണം മലയാളികള്‍ രാഷ്ട്രീയഭേദമന്യേ ഒറ്റകെട്ടായി നേരിടും. ദൈവത്തിന്റെ സ്വന്തം നാട് എന്നത് വെറുമൊരു പരസ്യവാചകമല്ല. കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടുകളായി എല്ലാ ദേശീയസര്‍വേകളിലും കേരളം മുന്‍നിരയില്‍ തന്നെയാണെന്നും ഉമ്മന്‍ചാണ്ടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ വര്‍ഗീയ ധ്രുവീകരണം അക്രമ രാഷ്ട്രീയവും തൊടുത്തുവിട്ട് കേരളത്തിലെ ജനങ്ങളെ വഴിതെറ്റിക്കാന്‍ ബിജെപി ആദ്യം നോക്കി.അതിനു കഴിയാതെ വന്നപ്പോഴാണ് അവര്‍ കേരളത്തിനെതിരെയുള്ള കുപ്രചരണം അഴിച്ചുവിട്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു..

ഒരു വര്‍ഷം മുന്‍പുവരെ ദേശീയ മാധ്യമങ്ങള്‍ കേരളത്തിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിച്ചിന്നെങ്കില്‍, ഇപ്പോള്‍ നമ്മുടെ ഖജനാവില്‍ നിന്ന് പണമിറക്കി ദേശീയ തലത്തില്‍ പി ആര്‍ ചെയ്യേണ്ട അവസ്ഥയില്‍ എത്തിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

RANDOM NEWS

Kamahasan

കമല്‍ അഭിനയം നിര്‍ത്തി; ഇനി മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം

ബോസ്റ്റണ്‍: ഉലകനായകന്‍ കമല്‍ ഹാസന്‍ അഭിനയം നിര്‍ത്തുന്നു. രാഷ്ട്രീയ പ്രവേശത്തിന്റെ ഭാഗമായാണ് താരം അഭിനയത്തോട് വിടപറയുന്നത്. മുഴുവന്‍സമയവും രാഷ്ട്രീയപ്രവര്‍ത്തനത്തിനായി നീക്കിവെക്കാനാണ് …