Sunday , March 24 2019
Breaking News

കാസര്‍കോട് സീറ്റ് പിടിച്ചെടുക്കാനാണ് തന്നെ നിയോഗിച്ചതെന്ന് ഉണ്ണിത്താന്‍

Unnithanകാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫിന് ബാലികേറാമലയല്ലെന്ന് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കാസര്‍കോട് ലോക്‌സഭാമണ്ഡലത്തില്‍ യു.ഡി. എഫിന്റെ സ്ഥാനാര്‍ത്ഥിയായി നിയോഗിക്കപ്പെട്ടത് ചരിത്ര ദൗത്യമാണ്. എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുകയെന്ന ചുമതലയാണ് തന്നെ പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുള്ളത്. അത് ഭംഗിയായി നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെയും കൊലപാതക രാഷ്ട്രീയത്തിനെതിരെയും ശക്തമായ പ്രചരണം തിരഞ്ഞെടുപ്പിലുണ്ടാകും. കാസര്‍കോട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫിന് അപ്രാപ്യമാണെന്ന ധാരണക്ക് ഇക്കുറി അവസാനമുണ്ടാകും. നേരത്തെ ഐ രാമറൈയും കടന്നപ്പള്ളി രാമചന്ദ്രനും വിജയിച്ച സീറ്റാണ് കാസര്‍കോടെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകരാഷ്ട്രീയം ഇനിയും ഉപേക്ഷിച്ചിട്ടില്ലാത്ത സി.പി.എമ്മിന് വോട്ടവകാശത്തിലൂടെ കാസര്‍കോട്ടെ ജനങ്ങള്‍ ശക്തമായ മറുപടി നല്‍കും. തിരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ വിഷയമാക്കുക സി.പി.എമ്മിന്റെ കൊലപാതകരാഷ്ട്രീയം തന്നെയായിരിക്കും. അടുത്ത ദിവസങ്ങളില്‍തന്നെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി കാസര്‍കോട്ടെത്തും. അതിന് മുമ്പ് കെ.പി.സി.സി നേതൃത്വവുമായും മറ്റു നേതാക്കളുമായും സംസാരിക്കേണ്ടതുണ്ട്.
കാസര്‍കോട് ഡി.സി.സി പ്രസിഡണ്ടിനെയും മറ്റു നേതാക്കളേയും ബന്ധപ്പെട്ടശേഷം കാസര്‍കോട്ടെത്തുന്ന തീയ്യതി അറിയിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

RANDOM NEWS

------

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു

കുമ്പള : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു. കുമ്പള – ബദിയഡുക്ക റോഡിലെ പെട്രോള്‍ പമ്പിനു സമീപത്തെ അബ്ദുല്‍ബഷീറിന്റെ മകള്‍ …