Sunday , November 18 2018
Breaking News
Upavasam

കന്യാസ്ത്രീകളുടെ സമരത്തെ തള്ളി മിഷണറീസ് ഓഫ് ജീസസ്

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ ആരോപണങ്ങള്‍ കള്ളമെന്ന് മിഷണറീസ് ഓഫ് ജീസസ്. കന്യാസ്ത്രീകളുടെ സമരത്തിനു പിന്നില്‍ ബാഹ്യ ശക്തികളാണെന്ന് മിഷണറീസ് ഓഫ് ജീസസ് ആരോപിച്ചു. ബിഷപ്പിനെതിരായ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് മിഷണറീസ് ഓഫ് ജീസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വിശ്വാസത്തിനെതിരെയുള്ള സമരമാണിതെന്നും മൂന്നു പേജുള്ള പ്രസ്താവനയില്‍ വിവരിക്കുന്നു. തെളിവെടുപ്പ് സമയത്ത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീക്കെതിരെ പറഞ്ഞ അതേ ആരോപണങ്ങളാണ് ഇപ്പോള്‍ മിഷണറീസ് ഓഫ് ജീസസ് പ്രസ്താവനയിലും ഉന്നയിക്കുന്നത്.

2014 മെയ് അഞ്ച് മുതലുള്ള രണ്ടു വര്‍ഷക്കാലം ബിഷപ്പ് തന്നെ പീഡിപ്പിച്ചു, ബലാത്സംഗം ചെയ്തു എന്നാണ് കന്യാസ്ത്രീ നല്‍കിയ പരാതി. അങ്ങനെയെങ്കില്‍ ആദ്യം പറയുന്ന തിയതിക്ക് പിന്നാലെ താനും കന്യാസ്ത്രീയും ഒരുമിച്ച് ചില പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ എന്തിന് ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുത്തു എന്നായിരുന്നു ബിഷപ്പിന്റെ വാദം. ഇതേ വാദം തന്നെയാണ് പ്രസ്താവനയിലും ഉന്നയിക്കുന്നത്. കന്യാസ്ത്രീക്കെതിരെ ചില വിഷയങ്ങളില്‍ ബിഷപ്പ് നടപടിയെടുത്തിരുന്നു. അതിനാലാണ് കന്യാസ്ത്രീ ഇത്തരത്തില്‍ പരാതി നല്‍കിയത്. ഇതെല്ലാം എല്ലാവരും മനസ്സിലാക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

RANDOM NEWS

Sreedharan-pilla

ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധം;ശബരിമലസമരം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും-ശ്രീധരന്‍ പിള്ള

കോഴിക്കോട്: ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി ശശികലയുടേയും മറ്റ് നേതാക്കളുടേയും അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ …