Saturday , November 17 2018
Breaking News
Accident

ഉപ്പളയിലെ വാഹനാപകടം : മരണം ആറായി

ഉപ്പള : ഉപ്പള നയാബസാര്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. അപകടത്തില്‍ മരിച്ച നസീമയുടെ 11 മാസം പ്രായമുള്ള മകള്‍ ഫാത്തിമയാണ് മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കര്‍ണാടക അജിനടുക്ക കെ സി റോഡിലെ ബീഫാത്തിമ, ഇവരുടെ മകള്‍ നസീമ, മരുമകന്‍ മുഷ്താഖ്, ബീഫാത്തിമയുടെ ചെറുമകള്‍ അസ്മ, ചെറുമകന്‍ ഇംതിയാസ് എന്നിവരാണ് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗ്‌ളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫാത്തിമ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരണത്തിന് കീഴടങ്ങിയത്.

ബീഫാത്തിമയുടെ പാലക്കാട്ടുള്ള മകളുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞുള്ള യാത്രയ്ക്കിടയെയിരുന്നു അപകടം.

RANDOM NEWS

Obit

അസുഖത്തെ തുടര്‍ന്ന് കൂലി തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൂലിതൊഴിലാളി മരണപ്പെട്ടു. തോയമ്മല്‍ കൗവ്വാച്ചിറയിലെ കെ ശശി(53)യാണ് മരണപ്പെട്ടത്. ഭാര്യ ശാരദ. മക്കള്‍: ശാലിനി, …