Saturday , February 29 2020
Breaking News

ഉപ്പളയിലെ സംഘര്‍ഷം: 100 പേര്‍ക്കെതിരെ കേസ്; 3 പേര്‍ അറസ്റ്റില്‍

Policeമഞ്ചേശ്വരം: ഉപ്പളയിലെ മുസ്ലിം ലീഗ്- ബി.ജെ.പി. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലും പെട്ട ആറുപേര്‍ ഉള്‍പ്പെടെ നൂറോളംപേര്‍ക്കെതിരെ കേസെടുത്തു. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മുനീര്‍, മഷൂഖ്, നൗഷാദ്, ബി.ജെ.പി. പ്രവര്‍ത്തകരായ അശോക്, ലോകേഷ്, രാജു എന്നിവര്‍ക്കുമെതിരെ വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നിവയ്ക്കാണ് കേസ്.  ഇതില്‍ ലീഗ് പ്രവര്‍ത്തകന്‍ മുനീര്‍, ബി.ജെ.പി പ്രവര്‍ത്തകരായ ലോകേഷ്, രാജന്‍ എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഇവര്‍ റിമാണ്ടിലാണ്.

ഞായറാഴ്ച വൈകുന്നേരമാണ് ഉപ്പളയില്‍ സംഘര്‍ഷമുണ്ടായത്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായി നടത്തിയ പ്രകടനം അക്രമാ സക്തമാവുകയായിരുന്നു. ഇരുവിഭാഗവും ചേരിതിരിഞ്ഞ് നടത്തിയ കല്ലേറിലും അക്രമത്തിലും മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രവീന്ദ്രന്‍ ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്കും ഏതാനും ബി.ജെ.പി.ലീഗ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. കടകള്‍ക്കും വാഹനങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായി. സംഭവത്തെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് സംഭവസ്ഥലം സന്ദര്‍ശിച്ചു. മഞ്ചേശ്വരം കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു ദ്രുതകര്‍മസേനയേയും വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായിട്ടില്ല.

ഉപ്പളയില്‍ നടന്ന ബി.ജെ.പി.ലീഗ് സംഘര്‍ഷത്തിനിടെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരെനടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മംഗല്‍പാടി പഞ്ചായത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ഹര്‍ത്താല്‍ നടത്തി. ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. സംഘര്‍ഷത്തിനിടെ, ഉപ്പളയിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണം നടന്നു.
അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി ഉപ്പള യൂണിറ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …