Friday , May 29 2020
Breaking News

ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

Uppalaഉപ്പള: റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ ഉപ്പള റെയില്‍വേ സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തി. സ്റ്റേഷനോടുള്ള അവഗണനയ്‌ക്കെതിരേ സമരസമിതി നടത്തുന്ന സത്യാഗ്രഹത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച സമരസമിതി അംഗങ്ങള്‍ പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജരെക്കണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.

പാലക്കാട് റെയില്‍വേ ഡിവിഷണല്‍ എന്‍ജിനീയര്‍ കെ.സുരേഷ്, അസി. കൊമേഴ്‌സ്യല്‍ മാനേജര്‍ നിറൈമതി പിള്ള, അസി. ഡിവിഷണല്‍ മാനേജര്‍ ഗോപീചന്ദ്രനായ്ക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

നേത്രാവതി എക്‌സ്പ്രസിന് സ്റ്റോപ്പനുവദിക്കുക, റിസര്‍വേഷന്‍ കൗണ്ടര്‍, വിദ്യാര്‍ഥികള്‍ക്ക് സീസണ്‍ ടിക്കറ്റ് സംവിധാനം, സ്റ്റേഷന്‍ നവീകരണം എന്നിവ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിച്ചത്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉദ്യോഗസ്ഥസംഘം അറിയിച്ചു. സമരസമിതി പ്രവര്‍ത്തകരായ കെ.ബി.മുഹമ്മദ്കുഞ്ഞി, ബി.അഷറഫ്, മഹമൂദ് കൈക്കമ്പ, രാഘവ ചേരാല്‍, കെ.എഫ്.ഇഖ്ബാല്‍, കൊട്ടാരം അബൂബക്കര്‍, ജബ്ബാര്‍ പള്ളം തുടങ്ങിയവര്‍ സംബന്ധിച്ചു.

RANDOM NEWS

അതിജീവനത്തിനായി കാസര്‍കോട്ടെത്തിയ അതിഥിത്തൊഴിലാളികള്‍ മടങ്ങി

കാസര്‍കോട് : അതിജീവനത്തിനായി കാസര്‍കോട്ടെത്തിയ വടക്കുകിഴക്കന്‍ സംസ്ഥനങ്ങളിലെ അതിഥിത്തൊഴിലാളികളും ബുധനാഴ്ച(മെയ് 27 ) വീട്ടിലേക്ക് മടങ്ങി. മേഘാലയ, ത്രിപുര, അരുണാചല്‍ …