Monday , February 19 2018
Breaking News
US

ഹിസ്ബുള്‍ മുജാഹിദീനെ ഭീകരസംഘടനയായി യു.എസ് പ്രഖ്യാപിച്ചു

വാഷിങ്ടണ്‍: പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദീനെ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. യു.എസ് ട്രഷറി ഡിപ്പാര്‍മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. 1989 ല്‍ രൂപവത്കരിക്കപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഭീകര സംഘടനയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ഭീകര സംഘടനയ്ക്ക് അമേരിക്കയിലുള്ള എല്ലാ ആസ്തികളും മരവിപ്പിക്കുന്നുവെന്നും സംഘടനയുമായി പൗരന്മാര്‍ എന്തെങ്കിലും തരത്തിലുള്ള ഇടപാട് നടത്തുന്നത് തടയുമെന്നും ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. സയിദ് സലാഹുദീന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് യൂസഫ് ഷായാണ് ഭീകര സംഘടനങ്ങളുടെ ഉത്തരവാദിത്വം ഈ ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്.

ഭീകര സംഘടനയായി പ്രഖ്യാപിച്ച ഹിസ്ബുള്‍ മുജാഹിദീന്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ ഇടപെടുന്നത് ശക്തമായി തടയുമെന്ന് പ്രസ്താവനയില്‍ അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഹിസ്ബുള്‍ തലവന്‍ സയിദ് സലാഹുദീനെ ആഗോള ഭീകരനായി നേരത്തെ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പായിരുന്നു ഇത്. ഭീകരവാദത്തിന് എതിരായ ഇന്ത്യന്‍ നിലപാടിനുള്ള അംഗീകാരമാണ് ഇതെന്ന് വിദേശകാര്യ
മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലെ വ്യക്തമാക്കിയിരുന്നു. സയീദ് സലാഹുദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹിസ്ബുള്‍ മുജാഹിദീനെയും ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളത്.

RANDOM NEWS

Kamahasan

കമല്‍ അഭിനയം നിര്‍ത്തി; ഇനി മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം

ബോസ്റ്റണ്‍: ഉലകനായകന്‍ കമല്‍ ഹാസന്‍ അഭിനയം നിര്‍ത്തുന്നു. രാഷ്ട്രീയ പ്രവേശത്തിന്റെ ഭാഗമായാണ് താരം അഭിനയത്തോട് വിടപറയുന്നത്. മുഴുവന്‍സമയവും രാഷ്ട്രീയപ്രവര്‍ത്തനത്തിനായി നീക്കിവെക്കാനാണ് …