Wednesday , December 19 2018
Breaking News
LDF

തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് നേട്ടം

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് നേട്ടം. 14 ജില്ലകളിലെ 39 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്കായി നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 21 സീറ്റുകള്‍ നേടി. യുഡിഎഫ് 12 ഇടങ്ങളില്‍ ജയിച്ചപ്പോള്‍ ബിജെപിയും എസ്ഡിപിഐയും രണ്ടു വീതം സീറ്റുകളും നേടി.

തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ ഉപതിഞ്ഞെടുപ്പ് നടന്ന അഞ്ച് വാര്‍ഡും എല്‍ഡിഎഫ് നേടി. ഒരു വാര്‍ഡ് ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കുകയും നാലെണ്ണം നിലനിര്‍ത്തുകയുമായിരുന്നു.

ആലപ്പുഴ

ആലപ്പുഴയില്‍ ഫലം ഇങ്ങനെ: ബിജെപി – 2, സിപിഎം – 1, കോണ്‍ഗ്രസ് – 1, എസ്ഡിപിഐ – 1. തകഴി പഞ്ചായത്ത് അഞ്ചാം വാര്‍ഡ്, കാവാലം 10-ാം വാര്‍ഡ് എന്നിവയാണു ബിജെപി ജയിച്ചത്. രണ്ടിടത്തും കോണ്‍ഗ്രസില്‍നിന്നു സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ സിപിഎം സീറ്റ് നിലനിര്‍ത്തി. തകഴി 11-ാം വാരഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി. പുന്നപ്ര തെക്ക് എസ്ഡിപിഐ നിലനിര്‍ത്തി.
എറണാകുളം
എറണാകുളത്തെ അഞ്ച് വാര്‍ഡുകളിലേക്കായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ അഞ്ചിലും എല്‍ഡിഎഫ് ജയിച്ചു. യുഡിഎഫില്‍ മൂന്ന് വാര്‍ഡുകള്‍ പിടിച്ചെടുക്കുകയും രണ്ടെണ്ണം നിലനിര്‍ത്തുകയുമായിരുന്നു. കോട്ടുവള്ളി 22-ാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് 92 വോട്ടുകള്‍ക്ക് പിടിച്ചെടുത്ത് എല്‍ഡിഎഫിലെ ആശസിന്തില്‍ ജയിച്ചു. വടക്കേക്കര പഞ്ചായത്തിലെ കിഴക്ക് ഒമ്പതാം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലെ ടി.ജോ
സ് പിടിച്ചെടുത്തു. പറവൂര്‍ വാവ്ക്കാട് ഡിവിഷന്‍ 821 വോട്ടിന് എല്‍ഡിഎഫിലെ രജിതാശങ്കര്‍ ജയിച്ചു. തൃപ്പൂണിത്തറയില്‍ 49-ാം ഡിവിഷനില്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലെ കെ.ജെ.ജോഷി പിടിച്ചെടുത്തു. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 22-ാം വാര്‍ഡ് എല്‍ഡിഎഫിലെ വി.കെ.സമ്പത്ത് കുമാര്‍ ജയിച്ചു.

പത്തനംതിട്ട

പത്തനംതിട്ട നഗരസഭയില്‍ കുലശേഖപരപതി വാര്‍ഡില്‍ യുഡിഎഫ് വിമതനു ജയം. കെഎസ്.യു ജില്ലാ പ്രസിഡന്റായിരുന്ന അന്‍സര്‍ മുഹമ്മദാണു ജയിച്ചത്. വിമത സ്ഥാനാര്‍ഥിയായിമല്‍സരിച്ച അന്‍സറിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. 443 വോട്ടിനായിരുന്നു ജയം.

കാസര്‍ഗോഡ്
കാസര്‍ഗോഡ് ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന രണ്ടു വാര്‍ഡുകളും എല്‍ഡിഎഫ് നിലനിര്‍ത്തി. കയ്യൂര്‍ -ചീമേനി പഞ്ചയത്തിലെ അഞ്ചാം വാര്‍ഡില്‍ പി.ഇന്ദിര 300 വോട്ടിനും ബേഡഡുക്ക പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ സിപിഎമ്മിലെ ബിജു തായം 543 വോട്ടിനും ജയിച്ചു.

RANDOM NEWS

rahul

രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു

പാലക്കാട്: പമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലീസുകാരെ തടഞ്ഞെന്ന കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന രാഹുല്‍ ഈശ്വറിനെ പാലക്കാട് വെച്ച് പോലീസ് …