Monday , February 19 2018
Breaking News
BJP

പി ജയരാജനെതിരെ മുദ്രാവാക്യം; വി മുരളീധരനെതിരെ കേസെടുത്തു

കണ്ണൂര്‍: ജനരക്ഷാ യാത്രയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതില്‍ ബിജെപി നേതാവ് വി മുരളീധരനെതിരെയും ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തു. കൂത്തുപറമ്പ് പോലീസാണ് കേസെടുത്തത്. പി ജയരാജനെതിരെ മുദ്രാവാക്യം വിളിച്ചതിനാണ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഭീഷണിയുയര്‍ത്തുന്ന മുദ്രാവാക്യങ്ങളും പ്രകടനവും ഫെയ്‌സ്ബുക്ക് ലൈവ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് യാത്ര കണ്‍വീനര്‍ വി മുരളീധരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാഷ്ട്രീയ സംഘര്‍ഷത്തിനുള്ള ശ്രമം,ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ജനരക്ഷാ യാത്രയുടെ കണ്ണൂര്‍ പര്യടനം പാനൂരില്‍ നിന്നും കൂത്തുപറമ്പിലേക്ക് നടക്കുന്നതിനിടെയാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ പ്രവര്‍ത്തകര്‍ കൊലവിളി ഉയര്‍ത്തിയത്. ‘ഒറ്റക്കയ്യാ ജയരാജാ, മറ്റേ കയ്യും കാണില്ലതുടങ്ങിയ ഭീഷണി ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളാണ് പ്രവര്‍ത്തകര്‍ വിളിച്ചത്.ഇത് വി മുരളീധരന്‍ ഫെയ്‌സ്ബുക്കിലൂടെ തത്സമയം പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് ചൂണ്ടിക്കാട്ടി തലശ്ശേരി സ്വദേശി റാഷിദാണ് തലശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.

RANDOM NEWS

Kamahasan

കമല്‍ അഭിനയം നിര്‍ത്തി; ഇനി മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം

ബോസ്റ്റണ്‍: ഉലകനായകന്‍ കമല്‍ ഹാസന്‍ അഭിനയം നിര്‍ത്തുന്നു. രാഷ്ട്രീയ പ്രവേശത്തിന്റെ ഭാഗമായാണ് താരം അഭിനയത്തോട് വിടപറയുന്നത്. മുഴുവന്‍സമയവും രാഷ്ട്രീയപ്രവര്‍ത്തനത്തിനായി നീക്കിവെക്കാനാണ് …