Wednesday , January 29 2020
Breaking News

വിവിപാറ്റില്‍ ചിഹ്നം മാറി കാണിച്ചെന്ന ആരോപണം തെളിയിക്കാനായില്ല; വോട്ടര്‍ക്കെതിരെ കേസ്

തിരുവനന്തപുരം : വോട്ട് ചെയ്ത ആളുടെ പേരും ചിഹ്നവുമല്ല വിവിപാറ്റ് സ്ലിപ്പില്‍ തെളിഞ്ഞതെന്ന ആരോപണം തെളിയിക്കാനാവാത്തതിനേത്തുടര്‍ന്ന് പരാതിക്കാരനെതിരെ കേസെടുത്തു. എബിന്‍ എന്ന യുവാവിനെതിരേയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്.

തകരാറുണ്ടെന്ന് പരാതിപ്പെട്ട മെഷീനില്‍ ടെസ്റ്റ് വോട്ട് നടത്തിയിരുന്നു. എന്നാല്‍ പരാതിക്കാരന്‍ ഉന്നയിച്ച തകരാര്‍ കെണ്ടെത്താനായില്ല. ഇതേത്തുടര്‍ന്നാണ് കേസേ.

പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ 151ാം നമ്പര്‍ ബൂത്തിലായിരുന്നു എബിന്‍ വോട്ട് ചെയ്തത്. താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ വിവരങ്ങളല്ല വിവിപാറ്റില്‍ വന്നതെന്നായിരുന്നു എബിന്റെ പരാതി. ആരോപണത്തെ തുടര്‍ന്ന് റിട്ടേണിങ് ഉദ്യോഗസ്ഥര്‍ എബിനില്‍ നിന്ന് പരാതി എഴുതി വാങ്ങി ടെസ്റ്റ് വോട്ട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

പോളിങ് ഏജന്റുമാരുടേയും ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലായിരുന്നു ടെസ്റ്റ് വോട്ട്. എന്നാല്‍ ടെസ്റ്റ് വോട്ടില്‍ തന്റെ ആരോപണം ശരിയാണെന്ന് തെളിയിക്കാന്‍ എബിന് കഴിഞ്ഞില്ല. വോട്ടിങ് മെഷീനില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ അവരില്‍ നിന്ന് പരാതി എഴുതി വാങ്ങാനും ആരോപണം തെറ്റാണെന്ന് തെളിഞ്ഞാന്‍ ഉടന്‍ കേസെടുക്കാനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

RANDOM NEWS

വിശ്രമിക്കാന്‍ സമയമായിട്ടില്ല, ഭരണഘടനാ സംരക്ഷണത്തിന് സ്വയം സമര്‍പ്പിക്കാന്‍ തയ്യാറാവുക: മുഖ്യമന്ത്രി

തിരുവനന്തപുരം:നമ്മുടെ ഭരണഘടനയെ അതിന്റെ എല്ലാ മൂല്യങ്ങളോടും കൂടി സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. …