Saturday , November 25 2017
Breaking News
Hockey

ചൈനയെ തകര്‍ത്തു: ഏഷ്യാ കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം. എതിരാളികളായ ചൈനയെ ഷൂട്ടൗട്ടില്‍ 54ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പില്‍ മുത്തമിട്ടത്.
ഏഷ്യാ കപ്പില്‍ കിരീടം നേടിയതോടെ അടുത്ത വര്‍ഷം നടക്കുന്ന ലോക കപ്പ് ഹോക്കിയില്‍ ഇന്ത്യ യോഗ്യത ഉറപ്പിച്ചു.മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ നവ്‌ജോത് കൗര്‍ ഒരു ഗോള്‍ നേടിയിരുന്നു. തുടര്‍ന്ന് 47ാം മിനിറ്റില്‍ ചൈനയുടെ ആദ്യ ഗോള്‍ പിറന്നു. കളി അവസാനിച്ചപ്പോള്‍ ഇരു ടീമുകളും 11 എന്ന നിലയിലായിരുന്നു. തുടര്‍ന്ന് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോവുകയായിരുന്നു.

ആദ്യ അഞ്ച് ഷോട്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും നാലു ഗോളുകള്‍ വീതം വലയിലെത്തിച്ചു. തുടര്‍ന്ന് സഡന്‍ ഡെത്തില്‍ ഇന്ത്യക്ക് വേണ്ടി റാണി പന്ത് വലയില്‍ എത്തിച്ചു. എന്നാല്‍, ചൈനയുടെ ശ്രമം പാഴായതോടെ ഇന്ത്യ 54ന് എന്ന നിലയില്‍ കിരീടം ഉറപ്പിക്കുകയായിരുന്നു.

2004ല്‍ ആണ് ഇന്ത്യ ആദ്യമായി ഏഷ്യ കപ്പില്‍ ജേതാക്കളാകുന്നത്. ഡല്‍ഹിയില്‍ വെച്ച് നടന്ന മത്സരത്തില്‍ ജപ്പാനെ 10ന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ ആദ്യ കിരീടം. എന്നാല്‍ 2009ല്‍ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ചൈന ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഈ വിജയം 2009ലെ പരാജയത്തിന് ഇന്ത്യയുടെ പകരം വീട്ടലായി.

RANDOM NEWS

Cricket

ന്യുസീലന്‍ഡിനെ ഒപ്പം പിടിച്ച് ഇന്ത്യ; പുണെയില്‍ ആറു വിക്കറ്റ് വിജയം

പുണെ: വാംഖഡെയില്‍ ന്യുസീലന്‍ഡിനോടേറ്റ നാണക്കേടിന് പുണെയില്‍ തിരിച്ചടി നല്‍കി ഇന്ത്യ. രണ്ടാം ഏകദിനത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ കിവീസിനെ തോല്‍പ്പിച്ചത്. …