Thursday , May 24 2018
Breaking News
Palakkunnu

പാലക്കുന്നിനെ വര്‍ണ്ണമനോഹരമാക്കി വര്‍ണ്ണോത്സവം 2018

കോട്ടിക്കുളം : പാലക്കുന്ന് അംബിക കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന (എ സി ഒ എസ് ഡബ്ല്യു എ) പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വെച്ച് നടത്തിയ ജില്ലാ തല ചിത്രരചനാ മത്സരം പി എസ് പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്തു. എച്ച് ദിനേശന്‍ ഐ എഎസ് മുഖ്യാതിഥിയായിരുന്നു. ഷാഫി പാലക്കുന്ന് അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം വത്സല ടീച്ചര്‍ നിര്‍വ്വഹിച്ചു. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിന്റെ മുഖ്യകര്‍മ്മി സുനീഷ് പൂജാരി അനുഗ്രഹ പ്രഭാഷണം നടത്തി. പാലക്കുന്ന് ഭഗവതി വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മാധവന്‍, കോളേജ് പ്രിന്‍സിപ്പാള്‍ പ്രേമലത സംസാരിച്ചു. അജിത് സി കളനാട് സ്വാഗതവും പ്രീതി നന്ദിയും പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.

RANDOM NEWS

Court

മൂന്നുവയസുകാരനെ ചിരവകൊണ്ട് അടിച്ചുകൊലപ്പെടുത്തിയ കേസില്‍ പിതാവ് കുറ്റക്കാരന്‍

കാസര്‍കോട് : മദ്യലഹരിയിലെത്തി മൂന്നുവയസുകാരനെ ചിരവ കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവ് കുറ്റക്കാരനന്ന് കോടതി കണ്ടെത്തി. പാണത്തൂര്‍ മൈലാട്ടി …