Wednesday , January 29 2020
Breaking News

വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്

vayalar-award--Suibhashchandranതിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന് വയലാര്‍ അവാര്‍ഡ്. മനുഷ്യന് ഒരു ആമുഖം എന്ന കൃതിയാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്. എം.കെ സാനു അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിച്ചത്. അവാര്‍ഡ് തുക ഒരുലക്ഷം രൂപയാക്കി ഉയര്‍ത്തിയതായും എം.കെ സാനു അറിയിച്ചു.

മാതൃഭൂമി കോഴിക്കോട് യൂണിറ്റില്‍ ചീഫ് സബ് എഡിറ്ററായ സുഭാഷ് ചന്ദ്രന്റെ ആദ്യ നോവലാണ് ‘മനുഷ്യന് ഒരു ആമുഖം’. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. മനുഷ്യന് ഒരു ആമുഖം എന്ന കൃതി 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും അദ്ദേഹത്തിന് നേടിക്കൊടുത്തിരുന്നു
2011 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ഓടക്കുഴല്‍ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ചെറുകഥയ്ക്കും നോവലിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വി.പി. ശിവകുമാര്‍ കേളി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ് എന്നിവയടക്കം ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം, പറുദീസാ നഷ്ടം, തല്പം, ബ്ലഡി മേരി, വിഹിതം, മധ്യേയിങ്ങനെ, കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റല്‍ എന്നിവയാണ് സുഭാഷ് ചന്ദ്രന്റെ മറ്റ് മറ്റു പ്രധാന കൃതികള്‍.

RANDOM NEWS

വിശ്രമിക്കാന്‍ സമയമായിട്ടില്ല, ഭരണഘടനാ സംരക്ഷണത്തിന് സ്വയം സമര്‍പ്പിക്കാന്‍ തയ്യാറാവുക: മുഖ്യമന്ത്രി

തിരുവനന്തപുരം:നമ്മുടെ ഭരണഘടനയെ അതിന്റെ എല്ലാ മൂല്യങ്ങളോടും കൂടി സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. …